Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

മുരളി ജെ നായര്‍ ലാനാ കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

July 31, 2017 , പി.പി. ചെറിയാന്‍

getNewsImagesന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ലാനയുടെ ദ്വൈവാര്‍ഷികാഘോഷ പരിപാടികളുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സനായി മലയാളികള്‍ക്ക് സുപരിചിതനായ സാഹിത്യകാരന്‍ മുരളി ജെ നായര്‍ നേതൃത്വം നല്‍കുമെന്ന് ലാന ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തിലും, ഇംഗ്ലീഷിലും ഒരേ പോലെ സാഹിത്യ മേഖലകളില്‍ സര്‍ഗവാസന തെളിയിച്ചിട്ടുള്ള മുരളിയുടെ നോവലുകളും, കഥകളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും മുരളിയുടെ രചനകള്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ സമന്വയ സംഘടനയായ ലാനായുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സാംസ്‌ക്കാരിക-സാഹിത്യ പ്രാധാന്യമുള്ള ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 30ന് മുൻപായി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുരളിയെ mjnair@aol.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടേണ്ടതാണ്.

കഥകള്‍, കവിതകള്‍, ലഘു ലേഖനങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ രചനകള്‍ ലാനാ ജനറല്‍ സെക്രട്ടറി ജെ മാത്യൂസിന് jmathews335@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സില്‍ അയച്ചു കൊടുക്കേണ്ടതാണ്.

ലാനാ സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാ സഹൃദയരുടേയും സാന്നിധ്യ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ മാത്യൂസ്, ട്രഷറര്‍ ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LANA Logo

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top