Flash News

പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; ഫെഡറേഷനെതിരെ കര്‍ശന നിലപാടുമായി കോടതി

July 31, 2017

hc-1-545x325കൊച്ചി : പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി. ഫെഡറേഷന്‍ നാളെ വിശദമായ വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു. ജൂലൈ 24 ന് ശേഷം സുധ സിംഗ് എങ്ങനെ പട്ടികയില്‍ ഇടം നേടിയെന്നും ഇക്കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണമെന്നും കോടതി പറഞ്ഞു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി.യു ചിത്രയെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതനുസരിച്ച് അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതേ തുടര്‍ന്നു ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പി.യു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.

അതേസമയം ചിത്രയെ ഒഴിവാക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ അത്‌ലറ്റിക് താരമായ പി.ടി ഉഷയാണെന്ന് കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ രണ്‍ധാവ രംഗത്തെത്തിയിരുന്നു. താന്‍ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കമെന്ന നിര്‍ദേശത്തെ സെക്രട്ടറി സി.കെ.വല്‍സനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ദേശീയ മാധ്യമങ്ങളോടാണ് രണ്‍ധാവ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ചിത്രയെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നില്‍ താനാണെന്ന ആരോപണങ്ങള്‍ തള്ളി പി.ടി ഉഷ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്നും നിരീക്ഷക മാത്രാണെന്നും താരം വ്യക്തമാക്കി. ജൂലായ് 20ന് ചേര്‍ന്ന് യോഗത്തില്‍ പങ്കെടുത്തിരിക്കുന്നു. പക്ഷേ അത്‌ലറ്റുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം തനിക്കില്ലായിരുന്നുവെന്നും ഉഷ പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top