Flash News

തിരുവനന്തപുരത്തെ സിനിമ ടൂറിസത്തിന്റെ തലസ്ഥാനമാക്കാന്‍ പദ്ധതിയുമായി ഇന്‍ഡിവുഡ്

July 31, 2017

indi2സിനിമയ്ക്കും, ടൂറിസത്തിനും അനന്തസാധ്യതകളുള്ള തിരുവനന്തപുരത്തെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് 10 ബില്യണ്‍ യുഎസ് ഡോളര്‍ പ്രോജക്ടായ ഇന്‍ഡിവുഡ് തുടക്കം കുറിച്ചു.

ട്രാവന്‍കൂര്‍ ട്രഷേര്‍സ് (അനന്തവിസ്മയം) എന്ന പേരില്‍ ഇന്‍ഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ടൂര്‍ പാക്കേജില്‍ നഗരത്തിലെ പ്രമുഖ സിനിമ, ടൂറിസം കേന്ദ്രങ്ങളായ രാജ്യത്തെ ഒരേയൊരു ഡ്യൂവല്‍ 4 കെ തീയേറ്ററായ ഏരീസ് പ്ലെക്സ്, ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോ, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാജിക് പ്ലാനെറ്റ്, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് കാണികള്‍ക്കായി ഒരുക്കുന്നത്.

ലക്ഷ്യം ആഗോള ബ്രാന്‍ഡിംഗ്

“സിനിമ നമ്മുടെ ജീവിതത്തിലും സംസ്‍കാരത്തിലും അവിഭാജ്യമായ ഘടകമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മതപരമായ വേര്‍തിരിവുകളെ മറികടന്നു രാജ്യത്തെ ഒന്നിപ്പിക്കുന്നത്തില്‍ സിനിമയ്ക്ക് പ്രഥമ സ്ഥാനമുണ്ട്. സിനിമയും വിനോദസഞ്ചാര മേഖലയും സംയോജിപ്പിച്ച് സംസ്ഥാനത്തിന് ഉപകാരപ്പെടുന്ന പുതിയൊരു വിപണി സൃഷ്ടിക്കാനാണ് ഇന്‍ഡിവുഡിന്റെ ശ്രമം. ഈ സംരംഭം സിനിമ, ഹോട്ടല്‍, ടൂറിസം രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും ഗുണകരമാകും” – ഹോളിവുഡ് സംവിധായകനും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഓയും ചെയര്‍മാനുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്‌ച നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“4 കെ നിലവാരത്തില്‍ ബാഹുബലി കാണാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 4 കെ സിനിമ ടൂറിസം പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ഒരു ഷോ ബാഹുബലിക്ക് മാത്രമായി മാറ്റി തീരുമാനിച്ചിരിക്കുകയാണ്. ഏരീസ് പ്ലെക്സ് ഒരു തുടക്കം മാത്രമാണ്. ഇന്‍ഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി 2020 ഓടെ രാജ്യമാകമാനം 4കെ നിലവാരത്തിലുള്ള 2000 മള്‍ട്ടിപ്ളെക്സുകള്‍ സജ്ജമാക്കാനാണ് പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ ആഗോള ബ്രാന്‍ഡിങ്ങും, 4 കെ സിനിമ ടൂറിസം പ്രചാരണവുമാണ് ഇന്‍ഡിവുഡ് ഫിലിം ടൂറിസം ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹന്‍ റോയ് പറഞ്ഞു.

നൂതന പദ്ധതികള്‍ അത്യാവശ്യം

indi1മലയാള സിനിമയ്ക്കും ടൂറിസത്തിനും ഉണര്‍വ് പകരുന്ന പദ്ധതികള്‍ അനിവാര്യമാണെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. “മലയാള സിനിമ പുതിയ വിപണികള്‍ കണ്ടെത്തുന്നതിനോടൊപ്പം, നൂതന മാര്‍ക്കറ്റിംഗ് പദ്ധതികള്‍ക്കും ശ്രദ്ധ കൊടുക്കണം. മാത്രമല്ല അത്തരം പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം പോലെയുള്ള മേളകള്‍ ടൂറിസം രംഗത്തിന് ഊര്‍ജ്ജം നല്‍കുന്ന പദ്ധതികളാണ്. അതുപോലെ സിനിമയും ടൂറിസവും സമന്വയിപ്പിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. ഇന്‍ഡിവുഡിന്റെ ട്രാവന്‍കൂര്‍ ട്രഷേര്‍സ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കും,” അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള രണ്ട് മേഖലകളായ ടൂറിസവും സിനിമയും ഒന്നിക്കുമ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. കേരള സ്റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് (ടൂര്‍ ഫെഡ്) മാനേജിംഗ് ഡയറക്ടര്‍ ഷാജി മാധവന്‍ പറഞ്ഞു. “സിനിമയുടെയും ടൂറിസത്തിന്റെയും ഉന്നമനത്തിന് ടൂര്‍ ഓപ്പറേറ്റേഴ്സ്, ഹോട്ടലുകള്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവരും മുന്നോട്ട് വരണം. ഇന്‍ഡിവുഡ് ഫിലിം ടൂറിസം മികച്ച ഒരു വിപണിയാണ് അവതരിപ്പിക്കുന്നത്. ഇത് ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്രദമാകാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

ഇന്‍ഡിവുഡ് ടൂറിസത്തിന്റെ വെബ്‌സൈറ്റ് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് എസ്സ്റ്ററാഡോയാണ് വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍-2017 ന്റെ ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

രാവിലെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രത്യേക പ്രദര്‍ശനം രാജ്യത്തെ ഒരേയൊരു ഡ്യൂവല്‍ 4കെ തീയേറ്ററായ ഏരീസ് പ്ലെക്സ് ഓഡി വണ്ണില്‍ നടത്തി. ടൂറിസം, വിദ്യാഭ്യാസം, ഐടി രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

അനന്തവിസ്മയങ്ങളുമായി ഇന്‍ഡിവുഡ്

ഒരു വര്‍ഷം മുഴുവനും ബാഹുബലി സിനിമ 4 കെ നിലവാരത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇന്‍ഡിവുഡ് ഫിലിം ടൂറിസം ട്രാവന്‍കൂര്‍ ട്രഷേര്‍സ് (അനന്തവിസ്മയം) എന്ന പേരില്‍ അവതരിപ്പിക്കുന്ന ടൂറിന്റെ പ്രധാന ആകര്‍ഷണം.

indiഏരീസ് പ്ലെക്സില്‍ നിന്നുമാണ് സിനിമ ടൂറിസത്തിന്റെ യാത്ര ആരംഭിക്കുക. രാവിലെ 7:45 ന് ഡ്യൂവല്‍ 4 കെ നിലവാരമുള്ള
സിനിമ പ്രദര്‍ശനം (ബാഹുബലി), സിനിമയെ ആഴത്തില്‍ അടുത്തറിയാന്‍ ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോ സന്ദര്‍ശനം, നടന്‍ മോഹന്‍ലാലിന് ലഭിച്ച സ്മരണികളുടെ പ്രദര്‍ശനം, മറ്റൊരു ദൃശ്യ വിസ്‌മയമായ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ്‌ ഗിന്നസ്‌ ചുണ്ടന്‍ വള്ളം, മാന്ത്രികതയുടെ കാഴ്ചകള്‍ നിറഞ്ഞ മാജിക് പ്ലാനെറ്റില്‍ യാത്ര പൂര്‍ത്തിയാകും. ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ടൂറിസം രംഗത്തെ വിദഗ്‌ദ്ധരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാകും.

കമ്പനികള്‍ക്കും, ബിസിനസ്സുകാര്‍ക്കും ഒരു ഷോ മുഴുവനായും ബുക്ക് ചെയ്യാനുള്ള കോര്‍പ്പറേറ്റ് ബുക്കിംഗ്, സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ചുള്ള ചാരിറ്റി ഷോകള്‍ എന്നിവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കൂട്ടമായി സിനിമ കാണാനുമുള്ള അവസരം ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക: indywoodfilmtourism.com/travancore-treasures/

സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്‍ഡിവുഡ്. ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യന്‍ കമ്പനികളുമാണ് ഇന്‍ഡിവുഡ് കണ്‍സോർഷ്യത്തില്‍ ഉള്ളത്.

10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോം തീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോടുകൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

ഇന്‍ഡിവുഡിനെപ്പറ്റി അറിയാന്‍ – http://www.indywood.co.in/

സോഹന്‍ റോയിയെപ്പറ്റി അറിയാന്‍ – http://sohanroy.com/

ഇന്‍ഡിവുഡ് ഫിലിം ടൂറിസത്തെപ്പറ്റി അറിയാന്‍ – indywoodfilmtourism.com

കൂടുതല്‍ വിവരങ്ങൾക്ക്: മുകേഷ് എം നായര്‍ (മീഡിയ ഹെഡ് ) 9539009983, 9846094947, കെ ഗോവിന്ദന്‍ നമ്പൂതിരി
9539008988.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top