Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

അമിത് ഷായുടെ സ്വത്തുവകകള്‍ 5 വര്‍ഷങ്ങള്‍ കൊണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു; സ്‌മൃതി ഇറാനിക്ക് യാതൊരു ബിരുദവുമില്ല

August 1, 2017

lead2-659175ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തുകള്‍ അഞ്ചു വര്‍ഷത്തിനിടെ മൂന്നിരട്ടിയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിരുദധാരിയല്ലെന്നും വ്യക്തമായി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.

ഗുജറാത്തില്‍ നിന്നാണ് ഇരു നേതാക്കളും പത്രിക സമര്‍പ്പിച്ചത്. അമിത് ഷായുടെയും ഭാര്യയുടെയും സ്വത്തുകള്‍ 34.40 കോടി രൂപയുടേതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ 10.38 കോടി രൂപയുടേതു പൈതൃക സ്വത്താണ്.

അമിത് ഷായുടെ സ്വത്തുവിവരവും സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയും തുടക്കത്തില്‍ വാര്‍ത്തയാക്കിയ പല ദേശീയമാധ്യമങ്ങളും ബിജെപി നേതൃത്വത്തിന്റെ സമര്‍ദത്തെതുടര്‍ന്ന് വെബ്സൈറ്റില്‍നിന്നുള്‍പ്പെടെ വാര്‍ത്ത പിന്‍വലിച്ചു. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളാണ് വാര്‍ത്ത മുക്കിയത്. പിന്‍വലിച്ചതിനുള്ള വിശദീകരണം ബന്ധപ്പെട്ട മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ നല്‍കിയിട്ടുമില്ല.

times1

2012ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 1.90 കോടി രൂപയുടെ സ്ഥാവരവസ്തുക്കളാണ് അമിത് ഷായ്ക്കുണ്ടായിരുന്നത്. 2017ല്‍ സ്ഥാവരവസ്തുക്കളുടെ മൂല്യം 19 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 10.38 കോടി രൂപ പരമ്പരാഗതമായുള്ള സ്ഥാവരവസ്തുക്കളെന്നാണ് രേഖപ്പെടുത്തിയത്. സ്മൃതി ഇറാനിയുടെ സ്വത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടിരട്ടിയായി. 2014ല്‍ ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 4.91 കോടി രൂപയുടെ സ്വത്തുക്കളാണ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ 8.88 കോടി രൂപയുടെ സ്വത്തും.

സ്മൃതിയുടെ വിദ്യാഭ്യാസയോഗ്യതയുടെ കാര്യത്തില്‍ വീണ്ടും തിരുത്തലുണ്ടായി. 2014ല്‍ വിദ്യാഭ്യാസയോഗ്യതയുടെ കോളത്തില്‍ ‘ബികോം പാര്‍ട്ട് ഒന്ന്, സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്, ഡല്‍ഹി സര്‍വകലാശാല, 1994’ എന്നാണ് നല്‍കിയിരുന്നത്. 2011ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും ഇതേ യോഗ്യതയാണ് നല്‍കിയത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസയോഗ്യതയുടെ കോളത്തില്‍ ‘ബിഎ 1996, ഡല്‍ഹി സര്‍വകലാശാല, സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്’ എന്നായിരുന്നു യോഗ്യത. ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാകട്ടെ ബികോം പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നാല് സത്യവാങ്മൂലങ്ങളില്‍ മൂന്നുരീതിയിലാണ് നേരത്തെ മാനവവിഭവശേഷിവകുപ്പ് കൈകാര്യംചെയ്ത സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത.

smrithy1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top