Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

മഅ്‌ദനിയുടെ ജാമ്യം അട്ടിമറിക്കാനാണ് ഭീമമായ തുക കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്; കേരളത്തില്‍ മുഴുവന്‍ സുരക്ഷയും ഒരുക്കാന്‍ തയ്യാറാണ്: പിണറായി വിജയന്‍

August 2, 2017

madani_0സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റ് വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും മഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കി. എന്നാല്‍ മഅദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

2013-നും 2016-നും ഇടയ്ക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയില്‍നിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മഅദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണെന്നും കത്തില്‍ പിണറായി ചൂണ്ടിക്കാട്ടുന്നു. മഅ്‌ദനിക്ക് ജാമ്യം കിട്ടുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം.

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top