Flash News

പി.യു. ചിത്രയെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം നടന്നിരുന്നെന്ന്

August 5, 2017

xchitranew-02-1501674919.jpg.pagespeed.ic.3CavDrWlNMതിരുവനന്തപുരം : ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാത്രമല്ല ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കാന്‍ നീക്കം നടന്നതായി രേഖകള്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ടീം ലിസ്റ്റില്‍ പി യു ചിത്രയുടെ പേരുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട് കേരള അത്‌ലറ്റിക് അസോസിയേഷന്‍ ഇടപെട്ടപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് തടിതപ്പിയ അധികൃതര്‍ അവസാനമാണ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഫെഡറേഷന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്കാണ് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത ലഭിക്കുന്നത്. ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം മലയാളി താരം പി യു ചിത്രയ്ക്കും മോണിക്ക ചൗധരിക്കുമായിരുന്നു. എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീം ലിസ്റ്റ് പുറത്തു വന്നപ്പോള്‍ രണ്ടാം സ്ഥാനം നേടിയ മോണിക്ക ചൗധരിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.

പിയു ചിത്രയെ തഴഞ്ഞപ്പോള്‍ കേരള അത്‌ലറ്റിക് അസോസിയേഷന്‍ ഉടന്‍ തന്നെ ഇടപെട്ടു. എന്നാല്‍ ക്ലറിക്കല്‍ പ്രശ്നമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്ന ആരോപണം നിലനില്‍ക്കെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പോലും ചിത്രയെ ഒഴിവാക്കാന്‍ നീക്കമുണ്ടായിരുന്നുവെന്ന് തെളിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്ത കായിക താരങ്ങളുടെ ഭാവി ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞതാകുമ്പോള്‍, കായിക മേഖലയിലെ ബന്ധപ്പെട്ടവരുടെ കൃത്യമായ ഇടപെടല്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം ഇനിയും ഇതുപോലെ അനേകം പി യു ചിത്രമാര്‍ ഉണ്ടാകും.

ചിത്രയെ ഒഴിവാക്കിയാണ് 25 അംഗ ഇന്ത്യന്‍ ടീം ലണ്ടനില്‍ മത്സരത്തിന് പുറപ്പെട്ടിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ചിത്രയെ ഒഴിവാക്കി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

അതേസമയം ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലിയാരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തി. ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട സമയം കഴിഞ്ഞെന്നും ഇനി ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട് എടുത്തിരുന്നു.

കരിയറിലെ മികച്ച പ്രകടനത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top