Flash News

ദിലീപിനെതിരെയുള്ള കുറ്റപത്രം ഉടന്‍; നാദിര്‍ഷായും അപ്പുണ്ണിയും കുടുങ്ങുമെന്ന് സൂചന; ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി ദിലീപും

August 5, 2017

appunni (1)നടിയെ ആക്രമിച്ചകേസില്‍ രണ്ടുപേര്‍ കൂടി ഉടന്‍ അറസ്റ്റിലായേക്കുമെന്നു വിവരം. കേസ് അവസാനഘട്ടത്തിലേക്കു കടന്നെന്നും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് സൂചിപ്പിച്ചു. നാദിര്‍ഷയെയും അപ്പുണ്ണിയെയും തെളിവു നശിപ്പിക്കലിന് അറസ്റ്റ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റത്തിനും തെളിവുകള്‍ ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു. ഇനി ഇവ പരസ്പരം കൂട്ടിയിണക്കി കുറ്റപത്രം സമര്‍പ്പിക്കുക മാത്രമാണു ചെയ്യാനുള്ളത്.

കേസുമായി ബന്ധപ്പെട്ടു റിമി ടോമി, നടന്‍ സിദ്ദിഖ്, കാവ്യാ മാധവന്‍ എന്നിവരുടെ കാര്യത്തില്‍ കാര്യമായ കണ്ടെത്തലുകള്‍ പോലീസിനു നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരേ ദിലീപും മൊഴി നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയുമാകാനാണു സാധ്യത. തെളിവു നശിപ്പിച്ച കേസില്‍ നാദിര്‍ഷയും അപ്പുണ്ണിയുമാകും അടുത്തതായി അറസ്റ്റ് ചെയ്യപ്പെടുകയെന്നും പോലീസ് സൂചിപ്പിക്കുന്നു.

ഗൂഢാലോചനയില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തില്‍ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വസ്തുതാപരമായി അഭിഭാഷകര്‍ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണില്‍നിന്നു കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കോപ്പി ചെയ്തിരുന്നു. ഇവയില്‍ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികള്‍ അന്വേഷണം ദിലീപില്‍ അവസാനിപ്പിച്ചേക്കും. മാധ്യമങ്ങളോടു സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും സുനില്‍, കേസിലിനിയും വലിയ സ്രാവുകള്‍ പ്രതി സ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ വലിയ സ്രാവുകളുടെ പേരുകള്‍ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ദിലീപ് ജാമ്യത്തിനായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീപീഡനകേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുമെന്നാണ് സൂചന. രാമന്‍ പിള്ളയാണ് പുതിയ അഭിഭാഷകന്‍. അതുകൊണ്ട് തന്നെ കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് നീക്കം. ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ക്കുമെന്ന് തന്നെയാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

എന്നാല്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുകയും, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മത മൊഴി നല്‍കുകയും സാഹചര്യത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസിന് പുതിയ അന്വേഷണ വിവരങ്ങള്‍ മുന്നോട്ട് വെയ്‌ക്കേണ്ടിവരും. പ്രതി പ്രബലനാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദം കൂടെ പരിഗണിച്ചായിരുന്നു ജാമ്യം തള്ളിയത്. മജിസ്‌ട്രേട്ട് കോടതിയും, പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top