Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍; 9.92 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയെത്തി; അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍‌മാന് വെള്ളി

August 5, 2017

USAINലണ്ടന്‍: ലോക കായികവേദികളില്‍ വേഗത്തിന്റെ പര്യായമായി നിറഞ്ഞുനിന്ന ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍നിന്ന് വെങ്കലമെഡലുമായി പിന്‍വാങ്ങി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. 9.92 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94 സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4*100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ടിനെ ഒരിക്കല്‍ കൂടി മല്‍സരവേദിയില്‍ കാണാം. 200 മീറ്ററില്‍ നിന്നു പിന്‍മാറിയ ബോള്‍ട്ട് 100 മീറ്ററിലും 4*100 മീറ്റര്‍ റിലേയിലും മാത്രമേ ലണ്ടനില്‍ മല്‍സരിക്കുന്നുള്ളൂ.

ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. ഫലം, ഒളിംപിക്‌സില്‍ എട്ടും ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 11ഉം സ്വര്‍ണനേട്ടവുമായി ആധുനിക അത്ലറ്റിക്‌സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്ലറ്റിക്‌സിലെ ഗ്ലാമര്‍ ഇനത്തോട് വിടപറഞ്ഞു. നൂറു മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡാണ് ലോക റെക്കോര്‍ഡ്.

നേരത്തെ, മോശം സ്റ്റാര്‍ട്ട് ആയിരുന്നെങ്കിലും അവസാനം ഓടിക്കയറിയ ബോള്‍ട്ട് തന്റെ സെമിയില്‍ രണ്ടാമനായാണ് ഫൈനലിന് യോഗ്യത നേടിയത്. ബോള്‍ട്ട് 9.98 സെക്കന്‍ഡെടുത്തപ്പോള്‍ ഒന്നാമനായ യുഎസ് താരം കോള്‍മാന്‍ 9.97ല്‍ ഫിനിഷ് ചെയ്തു. നേരത്തേ, ഹീറ്റ്‌സില്‍ ബോള്‍ട്ടിന്റെ സമയം 10.07 സെക്കന്‍ഡായിരുന്നു. അതേസമയം, സ്വര്‍ണം നേടിയ ജസ്റ്റിന്‍ ഗാട്ലിന്‍ സെമിയില്‍ 10.09 സെക്കന്‍ഡാണ് കുറിച്ചത്.

ബോള്‍ട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയപ്പോള്‍ കൂക്കുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. കഴിഞ്ഞ രണ്ടു ലോക ചാംപ്യന്‍ഷിപ്പുകളിലും ബോള്‍ട്ടിനു പിന്നില്‍ രണ്ടാമനായിരുന്ന ഗാട്ലിന്‍, 2013നു ശേഷം ഇതാദ്യമായാണ് ബോള്‍ട്ടിനെ തോല്‍പ്പിക്കുന്നത്. ഒന്നാമനായി ഓടിയെത്തിയശേഷം ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് കാണികളോട് നിശബ്ദരാകാന്‍ ആവശ്യപ്പെട്ട ഗാട്ലിന്‍, ട്രാക്കിനോട് വിടപറയുന്ന പ്രിയ എതിരാളിയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന് ആദരമര്‍പ്പിച്ചു. ഉത്തേജകമരുന്നുപയോഗത്തിന്റെ പേരില്‍ 2006 മുതല്‍ നാലുവര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്‌ലിന്‍ ട്രാക്കിലേക്കു മടങ്ങിയെത്തിയത്. ചരിത്രം കുറിക്കാനുറച്ചിറങ്ങിയ ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററിന്റെ ഹീറ്റ്‌സിലും സെമിയിലും വിജയം കണ്ടത് മോശം തുടക്കത്തിനുശേഷം. ഈ മീറ്റോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ജമൈക്കന്‍ താരം പതിവുപോലെ അവസാന കുതിപ്പിലാണ് വിജയത്തിലേക്കെത്തിയത്. ഫൈനലിലും തുടക്കം മോശമായതോടെ ബോള്‍ട്ട് കൈവിട്ടത് ലോക അത്ലറ്റിക് മീറ്റിലെ 12ാം സ്വര്‍ണം.

ഹീറ്റ്‌സിനുശേഷം സ്റ്റാര്‍ട്ടിങ് ബ്ലോക്കിന്റെ നിലവാരമില്ലായ്മയെക്കുറിച്ചും ബോള്‍ട്ട് ഊന്നിപ്പറഞ്ഞു. ഇത്തരം ബ്ലോക്കുകളോടു ഇഷ്ടമില്ലെന്നു തുറന്നടിച്ച ബോള്‍ട്ട് സ്റ്റാര്‍ട്ടിങ് ബ്ലോക്ക് തനിക്കു പ്രശ്‌നമുണ്ടാക്കിയെന്നും പറഞ്ഞു. അതേസമയം, ഒളിംപിക്‌സിന് ഉപയോഗിച്ച അതേ നിലവാരത്തിലുള്ള ബ്ലോക്കുകളാണ് ഇവിടെയും ഉപയോഗിച്ചതെന്നാണ് സംഘാടകരുടെ വാദം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top