Flash News

ഇന്ത്യന്‍ എംബസി വഴി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കണം: തോമസ് ടി. ഉമ്മന്‍

August 5, 2017

kerala1തിരുവനന്തപുരം: ഇന്ത്യന്‍ എംബസി വഴി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരട്ട പൗരത്വം ആവശ്യമാണ്. അല്ലെങ്കില്‍ രാജ്യവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നാണു പ്രതീക്ഷ. അമേരിക്കയില്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഫോമ നിയമസഹായം നല്‍കുന്നുണ്ട്. പക്ഷേ, ഇതു വിജയിക്കണമെങ്കില്‍ നാടിന്റെ പിന്തുണകൂടി വേണമെന്നു തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്‍വന്‍ഷന്‍ പൊളിറ്റിക്കല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top