Flash News

ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലേക്ക് പോയ ഗുജറാത്ത് എംഎല്‍എമാരുടെ ആദ്യ ബാച്ച് തിങ്കളാഴ്ച മടങ്ങും

August 6, 2017

gujrath-mlaന്യൂഡല്‍ഹി: ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ ‘ഒളിവില്‍’ കഴിയുന്ന ഗുജറാത്ത് എംഎല്‍എമാരുടെ ആദ്യ ബാച്ച് തിങ്കളാഴ്ച മടങ്ങും. 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ആദ്യം ഗുജറാത്തിലേക്കു തിരിച്ചുപോകുന്നത്. ഇവര്‍ രാവിലെ 4,.30ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണു റിപ്പോര്‍ട്ട്. ബാക്കിയുള്ള 34 എംഎല്‍എമാരും നാളെ വൈകീട്ടോടെത്തന്നെ മടങ്ങിയേക്കും.

ചൊവ്വാഴ്ചയാണു ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായാണു എംഎല്‍എമാരെ തിരികെ കൊണ്ടുപോകുന്നത്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണു ജൂലൈ 29ന് എംഎല്‍എമാരെ കോണ്‍ഗ്രസ് ഗുജറാത്തില്‍നിന്നു കര്‍ണാടകത്തിലേക്കു മാറ്റിയത്. ഒരു സീറ്റിനായി ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ യുദ്ധമാണ് എംഎല്‍എമാരെ ഒളിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരെ ഒളിപ്പിക്കാന്‍ നേതൃത്വംനല്‍കിയ കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികള്‍ ഉള്‍പ്പെടെ 66 ഇടങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു മാറി ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്തതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഗുജറാത്തില്‍നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ തിരഞ്ഞെടുപ്പ് വിജയം ബിജെപി ഉറപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ സീറ്റിലാണ് മല്‍സരം കടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാനപ്രശ്‌നമാണ്. എന്നാല്‍ ഏതുവിധേനയും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top