Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

അമ്മയ്ക്കൊരുമ്മ; ജനിച്ചയുടനെ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വെയ്ക്കുന്ന പൈതല്‍

August 6, 2017

Untitled-3-babyകുറച്ചുനാള്‍ മുമ്പ് ജനിച്ചയുടന്‍ നവജാത ശിശുവിനെ നഴ്‌സ് പിടിച്ചിരുന്നപ്പോള്‍ ആ കുഞ്ഞ് നടന്ന് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. അത്ഭുതത്തോടെയാണ് ലോകം ആ കാഴ്ച കണ്ടത്. എന്നാല്‍, ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിനെ കണ്ടാലോ? ബ്രസീലില്‍ നിന്നാണ് ആര്‍ക്കും സന്തോഷം പകരുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രസവശേഷം കുഞ്ഞിനെ കൈയ്യില്‍ എടുക്കുമ്പോള്‍ അമ്മ കാണിക്കുന്ന സ്‌നേഹ പ്രകടനമാണ് ലോകത്തെ ഏറ്റവും ആഹ്ലാദകരമായ കാഴ്ച. എന്നാല്‍, ജനിച്ചയുടന്‍ അമ്മയോട് കുഞ്ഞ് എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല.

കുറച്ച് ദിവസങ്ങളായി ഏവരുടെയും കണ്‍കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ഒരു പിഞ്ചു കുഞ്ഞ്. ബ്രന്‍ഡ കോയില്‍ഹോ ഡി സൗവ എന്ന 24കാരിയുടെ പെണ്‍കുഞ്ഞിന്റെ ദൃശ്യങ്ങളാണിവ.

കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ത്തു വച്ച് ഉമ്മ വച്ചു. തുടര്‍ന്ന് നിമിഷങ്ങളോളം അമ്മയെ കെട്ടിപ്പിടിച്ച് കണ്ണുകള്‍ അടച്ച് കുഞ്ഞ് കിടന്നു. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കരഞ്ഞപ്പോള്‍ ബ്രന്‍ഡ താരാട്ട് പാടി കുഞ്ഞിനെ ഉറക്കി.

തങ്ങളുടെ ഇത്രയും നാളത്തെ അനുഭവത്തില്‍ ജനിച്ചയുടന്‍ കുഞ്ഞ് സ്‌നേഹപ്രകടനം നടത്തുന്നത് ആദ്യത്തെ സംഭവമാണെന്നാണ് ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലുള്ളവര്‍ പറഞ്ഞത്. തന്റെ മകളുടെ സ്‌നേഹം കണ്ടിട്ട് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബ്രന്‍ഡ പറയുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top