Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

പുതുതലമുറയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി ഫോമയുടെ നൂതന സം‌രംഭം ‘ഫോമ സ്റ്റുഡന്റ്സ് ഫോറം’

August 6, 2017

IMG-20170801-WA0001ഫോമായുടെ പുത്തന്‍ സംരംഭമായ ‘ഫോമാ സ്റ്റുഡന്റസ് ഫോറം ഉത്ഘാടനം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഡാളസിലെ നവീന്‍ ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ വെച്ച് നടന്നു. ജൂലൈ 29-ന് പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഫോമ സതേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡാളസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

“ഫോമയും പുതുതലമുറയും തമ്മില്‍ ഗാഢമായ ഒരു ഐക്യം ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. പുത്തന്‍ തലമുറയ്ക്ക് ഇതൊരു മുതല്‍കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല” – തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഹരി നമ്പൂതിരി പ്രസ്താവിച്ചു. ഈ സ്റ്റുഡന്റ് ഫോറം ഫോമയുടെ ഒരു കന്നി സംരംഭമാണ്. വിദ്യാര്‍ത്ഥി ഫോറത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചതിനോടൊപ്പം തന്നെ ഫോമയുടെ പ്രവര്‍ത്തന നേട്ടങ്ങളും അദ്ധ്യക്ഷന്‍ വിവരിച്ചു.

ഇത്തരം ഒരു സംരംഭത്തിന് തുടക്കമിട്ട ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ ഡേവിഡ് എന്നിവരുടെ കഠിനപ്രയത്‌നത്തെ ഹരി നമ്പൂതിരി അഭിനന്ദിച്ചു. അതിനോടൊപ്പം ഫോമായുടെ ഈ നല്ല തുടക്കത്തിന് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ ഡാളസ് മലയാളി അസ്സോസിയേഷനോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി.

ഡോ. എം വി പിള്ള മുഖ്യ പ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തന മുഖ്യധാരയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫോമായുടെ ധീരമായ ഒരു ക്ഷണമാണ് ഈ സംരഭം. ഭാവിയില്‍ ഫോമാ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കാനിരിക്കുന്ന
ക്രിയാത്മക പദ്ധതികളുടെ ഒരു തുടക്കം മാത്രം. തങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഫോമായുടെ മഹത്തായ കര്‍മ്മ പരിപാടികളില്‍ പങ്കാളിയാകുവാന്‍ ഡോ. പിള്ള വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.

ഡാളസ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, സെക്രട്ടറി സാമുവല്‍ മത്തായി, വിമന്‍സ് ഫോറം പ്രസിഡന്റ് മേഴ്‌സി സാമുവല്‍, ഒക്കലഹോമ മലയാളി അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് സാം ജോണ്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ഷെര്‍ളി ജോണ്‍, സിനിമാതാരം സുചിത്ര മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഒക്കലഹോമ മലയാളി അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് സാം ജോണ്‍ ഫോമാ സ്റ്റുഡന്റ് ഫോറം ലോഗോ അനാച്ഛാദനം ചെയ്തു. തുടര്‍ന്നു നടന്ന പ്രത്യേക ചടങ്ങില്‍ ഫോമ നേതൃത്വം ഫോറം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് ഔദ്യോഗികമായി ഭരണം ഏല്‍പ്പിച്ചു. ബിനോയ് സെബാസ്റ്റ്യന്‍ ഫോമാ സ്റ്റുഡന്റ് ഫോറം ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു

ഫോമ സ്റ്റുഡന്റ് ഫോറം ഭാരവാഹികള്‍ :

പ്രസിഡന്റ് : രോഹിത് മേനോന്‍
വൈസ് പ്രസിഡന്റ്: ശ്രീറാം മുരളി
സെക്രട്ടറി : അശ്വിന്‍ ശ്രീ റാം
ട്രഷറര്‍ : ടോണി കാപ്പന്‍
പബ്ലിക് റിലേഷന്‍സ് : സുധീര്‍ നായര്‍
സ്റ്റുഡന്റ് റിലേഷന്‍സ്: അരുണ്‍ നായര്‍
അലം‌നൈ റിലേഷന്‍സ്: ജിതിന്‍ ഫിലിപ്പ്
യൂണിവേഴ്‌സിറ്റി റിലേഷന്‍സ്: റിതേഷ് കെ.പി
മീഡിയ & പ്രൊമോഷന്‍സ് : പ്രൈസണ്‍ ബഞ്ചമിന്‍
ഇവന്റ്‌സ് മാനേജ്‌മെന്റ് : ജെയ്‌സണ്‍ ജേക്കബ്, സ്വാതി പള്ളിപ്പറമ്പില്‍
കരിയര്‍ & അക്കാദമിക് അഡ്വൈസിംഗ് : ഗ്രേഷ്യസ് ജോര്‍ജ്ജ്

കൂടാതെ ഈ സംരഭത്തിന് നേതൃത്വം കൊടുത്ത ഫോമാ നേതൃത്വത്തിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ച് ബിനോയ് നന്ദി പറഞ്ഞു

സ്റ്റുഡന്റ് ഫോറം പ്രസിഡന്റ് രോഹിത് മേനോന്‍ നടത്തിയ പ്രഭാഷണത്തില്‍ ഫോമായുമൊത്തു നിന്ന് സ്റ്റുഡന്റ് ഫോറം ശക്തമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് നല്‍കുക, മലയാളികളായ ഇന്റ്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മിഗ്രേഷന്‍ സഹായങ്ങളും ഉപദേശങ്ങളും നല്‍കുക, കേരളത്തില്‍ നിന്നും അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിപരവും പഠനപരവുമായ സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇപ്പോള്‍ ഫോറം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍.

ദേശീയ തലത്തില്‍ സ്റ്റുഡന്റ് ഫോറം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഫോമാ ദേശീയ നേതൃത്വത്തിനും സതേണ്‍ നേതൃത്വത്തിനും രോഹിത് നന്ദി പറഞ്ഞു. ഫോറം വൈസ് പ്രസിഡന്റ് ശ്രീറാം മുരളി സ്വാഗതവും സെക്രട്ടറി അശ്വിന്‍ ശ്രീറാം നന്ദിയും പറഞ്ഞു.

ഡാളസില്‍ ഫോമാ സ്റ്റുഡന്റ് ഫോറത്തിന് തുടക്കം കുറിക്കാന്‍ സഹായിച്ച ഡാളസ് മലയാളി ആസോസിയേഷന് ഫോമാ പ്രത്യേകം കൃതജ്ഞത അര്‍പ്പിച്ചു. കൂടാതെ ബിജു കോസ്‌മോസ്, സണ്ണി മാളിയേക്കല്‍, സമ്മേളനത്തിന് ഉടനീളം ചുക്കാന്‍ പിടിച്ച ഡാളസ് മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ എന്നിവരുടെ സേവനത്തിനും ഫോമാ കടപ്പാട് അറിയിച്ചു.

അമേരിക്കയിലെ മലയാളി സംഘടനാതലത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി ഫോറം രൂപീകരിക്കപ്പെട്ടതില്‍ സദസ്സ് ഒന്നടങ്കം ഫോമായെ അനുമോദിച്ച് മുഴുവന്‍ സഹകരണവും വാഗ്ദാനം ചെയ്തു.

ബിന്ദു ടിജി

IMG-20170801-WA0003 IMG-20170801-WA0004 IMG-20170801-WA0005 IMG-20170801-WA0006IMG-20170801-WA0002

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top