Flash News

“കലാവേദി കലോത്സവം 2017” കിക്കോഫ് നിര്‍വഹിച്ചു

August 7, 2017 , പി.പി. ചെറിയാൻ

IMG_2358നവമ്പർ 4 ശനിയാഴ്ച ന്യൂയോർക്കിൽ അരങ്ങേറുന്ന “കലാവേദി കലോത്സവം 2017” പരിപാടിയുടെ ക്യാമ്പയിന്‍ കിക്കോഫ് ന്യൂയോര്‍ക്കിലെ കേരള കിച്ചന്‍ റസ്റ്റോറന്റില്‍ വെച്ച് ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ ജോസ് ജേക്കബിന് ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കലാവേദി പ്രവര്‍ത്തകരടക്കം നിരവധി കലാസ്നേഹികള്‍ പരിപാടിയില്‍ പങ്കെടുത്ത്‌ തങ്ങളുടെ പിന്തുണ അറിയിച്ചു.

തിരുവനന്തപുരത്ത്, അരുവിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മിത്രനികേതന്‍ സ്കൂളിന് വായനശാല നിര്‍മ്മിക്കുന്നതിന് ധനശേഖരണാര്‍ത്ഥമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 2006 മുതല്‍ കലാവേദി നടത്തിവരുന്ന **ART 4 LIFE** എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ ലൈബ്രറിയുടെ നിര്‍മാണം. എല്ലാ സഹൃദയരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കലാവേദി അഭ്യര്‍ത്ഥിക്കുന്നു.

IMG_2311 IMG_2366


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top