Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി റാന്നിയില്‍ ഹൃദയ പരിശോധന ക്യാമ്പ് നടത്തി

August 7, 2017 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

IMG-20170806-WA0176ഫോമായും പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയും കൈകോര്‍ത്ത് നടത്തിയ ഹൃദയ പരിശോധന ക്യാമ്പിന് റാന്നി, തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആണ് വേദിയൊരുക്കിയത്. ക്യാമ്പിന് മുന്നോടിയായി നടന്ന പൊതു സമ്മേളനം സ്ഥലം എം.എല്‍.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

“ഇത് കേവലം ഒരു മെഡിക്കല്‍ ക്യാമ്പ് മാത്രമല്ല, സേവന മുഖമാണ്. ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നപ്പോള്‍ കേരളത്തിന്റെ ജനകീയ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നേതാക്കള്‍ ഇങ്ങനെ ഫോമായുമായി സഹകരിക്കാനുള്ള കാരണം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ മനസ് ഈ സംഘടനയോടൊപ്പമുള്ളതുകൊണ്ടാണ്. അമേരിക്കയിലാണെങ്കിലും നാടിന്റെ കാര്യങ്ങള്‍ക്ക് ഏറ്റവും ശ്രദ്ധ നല്‍കുന്നുവെന്നതാണ് ഫോമായുടെ പ്രത്യേകത. നാടിനോട് ഇത്രയും കൂറ് പുലര്‍ത്തി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ ജന്മനാടുമായി പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുന്ന ഫോമായുടെ നേതാക്കളെയും അംഗ സംഘടനകളെയും അംഗങ്ങളെയും ഹൃദയപൂര്‍വം അനുമോദിക്കുന്നു…” രാജു ഏബ്രഹാം എം.എല്‍.എ ആശംസിച്ചു.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയും ഹൃദയംകൊണ്ട് ഒരുമിപ്പിക്കുന്ന സംഘടനയാണ് ഫോമായെന്നും ഈ ക്യാമ്പില്‍ ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്ക് ഓപറേഷന്‍ വേണ്ടിവന്നാല്‍ ഫോമാ അതിനുള്ള ചിലവ് വഹിക്കുമെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വ്യക്തമാക്കി. നന്മയുടെ നീരുറവ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന ഫോമായുടെ പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ അധ്യക്ഷത വഹിച്ച തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി കെ.എ ചെറിയാന്‍ അച്ചന്‍ ശ്ലാഘിച്ചു.

വയോധികരും മധ്യവയസ്കരുമുള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പരുമല സെന്റ് ഗ്രിഗോറിേയോസ് കാര്‍ഡിയോ-വാസ്കുലര്‍ സെന്ററിലെ ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജി ഫിലിപ്പ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. കെ.ജി. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഫോമായുടെ ഈ വലിയ ചികിത്സാ ദൗത്യം ഏറെപ്പേരുടെ കണ്ണീരൊപ്പാന്‍ പ്രാപ്തമാണെന്നും കേരളത്തിന്റെ സാമൂഹിക സ്ഥിതിയോടും കേരള ജനതയുടെ ആരോഗ്യത്തെക്കുറിച്ചും ജാഗ്രതയോടെ നോക്കിക്കാണുന്ന ഫോമായുടെ നിസ്തുല നേതൃത്വമാണ് ഈ ക്യാമ്പ് ക്രമീകരിക്കത്തക്കവണ്ണം നമ്മെ സഹായിച്ചതെന്നും സ്വാഗതമാശംസിച്ച യൂഹാനോന്‍ ജോണ്‍ അച്ചന്‍ പറഞ്ഞു.

യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസും, ഡോ. സജി ഫിലിപ്പും ആശംസകള്‍ നേര്‍ന്നു. ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ് നന്ദി പറഞ്ഞു.

IMG-20170806-WA0172IMG-20170806-WA0171IMG-20170806-WA0168IMG-20170806-WA0173 IMG-20170806-WA0177

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top