Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

August 7, 2017 , ജിമ്മി കണിയാലി

Badminton Final Flyerചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഡബിള്‍സ് ബാഡ്മിന്റണ്‍ (ഓപ്പണ്‍) ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിനാല്‍ മത്സരങ്ങള്‍ നടത്തുവാന്‍ കൂടുതല്‍ കോര്‍ട്ടുകള്‍ വാടകക്ക് എടുക്കുമെന്നും, രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി
ആഗസ്റ്റ് 15 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അവസാന തീയതിക്കു മുന്‍പായി സംഘടനയുടെ വെബ്‌സൈറ്റില്‍ http://chicagomalayaleeassociation.org/cma-badminton-2017-online-registration/രജിസ്റ്റര്‍ ചെയ്യുകയോ കമ്മിറ്റിക്കാരായ ടോമി അമ്പേനാട്ട് (630 992 1500 ), ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954), ജസ്റ്റിന്‍ മാണിപറമ്പില്‍ (630 544 0353 ) എന്നിവരെ ഫോണിലൂടെ അറിയിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയൂ.

Untitledഷാംബര്‍ഗിലുള്ള എഗ്രെറ്റ് ബാഡ്മിന്റണ്‍ ക്ലബ്ബില്‍ (1251 Basswood Rd, Schaumburg, IL 60173) ആണ് ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുക. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച കളിക്കാര്‍ എല്ലാം തന്നെ രജിസ്റ്റര്‍ ചെയ്തുവെന്നത് തികച്ചും പ്രോത്സാഹജനകവും മത്സരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 1500 ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് തോമസ് ഈരോരിക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. ഓപ്പണ്‍ കൂടാതെ ലേഡീസ്, മിക്‌സഡ്, ജൂനിയേഴ്‌സ് (15 വയസും അതില്‍ താഴെയും), സീനിയേഴ്സ് (45 വയസും അതിനുമുകളിലും) എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഈ ടൂര്‍ണമെന്റ് മറ്റൊരു ജനകീയ സംരംഭമായി മാറിക്കഴിഞ്ഞു.

മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന എല്ലാ പരിപാടികളും കൃത്യ സമയത്തുതന്നെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഏറെ ശ്രദ്ധേയമാണ്. ഈ ടൂര്‍ണമെന്റും അങ്ങനെതന്നെ നടത്തി മറ്റുള്ളവര്‍ക്ക് വീണ്ടും മാതൃക കാണിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അഭ്യര്‍ത്ഥിക്കുന്നു.

മത്സരങ്ങളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുവാന്‍ അസ്സോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു , ടോമി അമ്പേനാട്ട്, ബിജി സി മാണി, ജെയിംസ് എബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറിയില്‍ എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top