Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ? (കവിത)

August 7, 2017 , ജയന്‍ വര്‍ഗീസ്

gods own country size

ഇവിടെയീ ധന്യമാം
സ്‌നേഹത്തിന്‍ തീരത്തി-
ലൊരു കാലമുണ്ടായിരുന്നു !

സഹസ്രാബ്ദ മോഹങ്ങള്‍
ചിറകടിച്ചുഷസിന്റെ
നെറുകയില്‍ മുത്തം ചൊരിഞ്ഞും,

മനുഷ്യാഭിലാഷങ്ങള്‍
ഇതള്‍ വിരിച്ചൊരുപാട്
നിറമുള്ള കനവുകള്‍ തീര്‍ത്തും,

മലനാടിന്‍ മണമുള്ള
മനുഷ്യന്റെ മനസിലെ
വിനയവും, ശുദ്ധിയും പൂത്തും,

നറുമുല്ലക്കാറ്റിന്റെ
മടികളില്‍ നിറവിന്റെ
മലരുകള്‍ പൊട്ടി വിരിഞ്ഞും,

വയലേലയതിരിട്ട
യരുവിയില്‍ തുള്ളുന്ന
പരലുകള്‍ തത്തിക്കളിച്ചും,

മനസിന്റ താരാട്ടില്‍
നിറയുമീ ഹരിതാഭം
കണി കാണാനെത്തി ഞാന്‍ വീണ്ടും.

ഒരുവേള വഴിതെറ്റി
യെത്തിയോ ? എവിടെയെന്‍
കരളിന്റെ കുളിരായ ഭൂമി?

അമറുന്ന രാഷ്‌ട്രീയ-
ക്കുതിരകള്‍ തേരോടി-
ച്ചതയുന്ന, പിടയുന്ന മണ്ണില്‍,

അടിപൊളി പ്രേതങ്ങ-
ലലയുന്ന വേതാള-
ക്കലകളാല്‍ മുടിയുമീ നാട്ടില്‍,

മതമെന്ന മതിലിന്റെ
മറപറ്റി മനുഷ്യന്റെ
തലകൊയ്തു തള്ളുന്ന നാട്ടില്‍,

അപമാന ഭാരത്താല്‍
കുനിയുന്ന ശിരസുമായ്
തിരുനാമം മായ്ക്കുന്നു ദൈവം!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top