Flash News

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വേനല്‍തുമ്പികള്‍ സമ്മര്‍ ക്യാമ്പ് തുടങ്ങി

August 8, 2017 , ഫൈസല്‍ ബാവ, അബുദാബി

IMG_4265-1അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ കുട്ടികള്‍ക്കായി നടത്തിവരാറുള്ള സമ്മര്‍ ക്യാമ്പ് വേനല്‍തുമ്പികള്‍ ആരംഭിച്ചു. ആയിരക്കണക്കിന് കുട്ടികളുടെയും നാടക പ്രവര്‍ത്തകരുടെയും ഗുരുസ്ഥാനീയയനും പ്രശസ്തനുമായ നാടക പ്രവര്‍ത്തകന്‍ ശ്രീ. ടിവി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഇത്തരം ക്യാമ്പുകള്‍ കുട്ടികളുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന പാട്ടും, കളിയും, അഭിനയവും, പ്രസംഗവും, ഭാഷയും, വിജ്ഞാനവും എല്ലാം പുറത്തുകൊണ്ടുവരാനും അവരുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാനും സാധിക്കുമെന്നും, ഈ വേനലവധിയില്‍ നാട്ടിലെ പാട്ടും കളിയും, മഴയും മാമ്പഴവും നഷ്ടമാകുന്ന നമ്മുടെ കുട്ടികള്‍ക്കായി ഈ അവസരം ഉപയോഗിക്കാമെന്നും, അത് കുട്ടികളുടെ ഭാവി ജീവിതത്തില്‍ പല വിജയങ്ങള്‍ക്കും ഗുണകരമായി മാറുമെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിനകത്തും പുറത്തും ഒട്ടനവധി കുട്ടികളുടെ അവധിക്കാല ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള പ്രശസ്തനായ ശ്രീ. മണി പ്രസാദും സംഘവുമാണ് ക്യാമ്പ് നയിക്കുന്നത്. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി മനോജ്, ക്യാമ്പ് ഡയറക്ടര്‍ ബിജിത്കുമാര്‍, അസി. ഡയറക്ടര്‍മാരായ മിനി രവീന്ദ്രന്‍, ജയേഷ്, മധു പരവൂര്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി സെക്രട്ടറി ദേവിക രമേശ് സ്വാഗതവും അരുന്ധതി ബാബുരാജ് നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 25 വരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top