Flash News

വസ്ത്രങ്ങളിലും ആഭരണങ്ങളിലും പുതുപുത്തന്‍ ഡിസൈനുകളുമായി ഇന്ത്യന്‍ ഫാഷന്‍ ലീഗ്

August 8, 2017

ifl (1)ആഗ്സ്റ്റ് 2 ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗ് ചലച്ചിത്ര-ഫാഷന്‍ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വസ്ത്രങ്ങളിലും ആഭരണങ്ങളിലുമുള്ള പുതുപുത്തന്‍ ഡിസൈനുകളാണ് ഷോയില്‍ അവതരിപ്പിച്ചത്.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ മുന്‍നിര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ 30 ഫാഷന്‍ ഡിസൈനര്‍മാരും ഫാഷന്‍ ലീഗില്‍ അണിനിരക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 അരങ്ങേറുന്നത് സംഘാടകര്‍ അറിയിച്ചു.

നിക്കി ഗില്‍റാണി, ഭാമ, പാര്‍വ്വതി ഓമനക്കുട്ടന്‍, വിഷ്ണുപ്രിയ, സരയൂ, കാവ്യ സുരേഷ്, തുടങ്ങീ ബോളിവുഡ്, മോളിവുഡ് സെലിബ്രിറ്റീസിന്റ വിശിഷ്ട സാന്നിധ്യവും ഫാഷന്‍ ഷോയ്ക്ക് നിറപ്പകിട്ടേകി. ഡോ.ജാജിമോള്‍, ശ്രാവണ്‍ രാമസ്വാമി, നൗഷിജ, ശ്വ്രേത മേനോന്‍, ഉനൈസ് മുസ്തഫ, സന്തോഷ് കുമാര്‍ തുടങ്ങീ ഡിസൈനര്‍മാരും മേക്കപ്പുമാരുമാണ് സുന്ദരികളെ അണിയിച്ചൊരുക്കിയത്.

എസ്പാനിയോ ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സംഘാടകര്‍. ഡാലു കൃഷ്ണദാസാണ് ഷോ ഡയറക്ടര്‍. ഇടവേള ബാബു, സുല്‍ഫി, അന്‍വര്‍ എടി തുടങ്ങിയവരും ഷോയുടെ സംഘാടകരാണ്.

ചിത്രങ്ങള്‍ കാണാം.

20525369_1934115646834535_3751299538122573995_n 20526190_1934108006835299_6136380188374440879_n 20597368_1934116946834405_6959623615286195441_n 20604721_1935317600047673_5717425703795481663_n 20621184_1935318086714291_985161065690110264_n 20622089_1935319330047500_2371336964400871163_n 20637843_1935319076714192_2045940415098464382_n 20638411_1935335413379225_1556819297559411998_n 20638762_1935319743380792_8425141755014828328_n 20664641_1935317836714316_1030513791779080952_n

20525715_1934113530168080_2081669766270811558_n 20526151_1934155830163850_615399787993849669_n 20621170_1935316846714415_9112766678303462208_n 20637825_1935317423381024_3478769955645240906_n

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top