Flash News

ഗ്ലാമറസ് ആന്റ് സെക്സി ലുക്കില്‍ അനു ഇമ്മാനുവേല്‍

August 8, 2017

4611നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനു.

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. സ്വപ്ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം സിനിമയില്‍ നിന്നും പിന്‍തിരിയുകയായിരുന്നു. മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.

വിശാലിന്റെ മിഷ്‌കിന്‍ ചിത്രം തുപ്പരിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

anu-emmanuel-3.png.image.784.410 anu-emmanuel-5.png.image.784.410 anu-emmanuel-6.png.image.784.410 anu-emmanuel-7.png.image.784.410

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top