Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

ആമസോണ്‍ എക്സ്‌ക്ലൂസീവ് എല്‍‌ജി ‌ക്യൂ6 ആഗസ്റ്റ് 10 മുതല്‍ ലഭിക്കുമെന്ന് ഓണ്‍ലൈന്‍ ഭീമന്‍

August 8, 2017

buy-lg-q6-india-amazonഎല്‍ജി ക്യൂ6 ഓഗസ്റ്റ് 10, വ്യാഴാഴ്ച, ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഓഗസ്റ്റ് 10 മുതല്‍ ഓണ്‍ലൈന്‍ ഭീമന്‍ ആമസോണില്‍ ലഭ്യമാകും. ഫുലിവിഷന്‍ ഡിസ്‌പ്ലേ 18:9 അനുപാതം, ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം, ഡ്യുവല്‍ സിം കാര്‍ഡ്, ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ട് എന്നിവ എല്‍ജി ക്യൂ6 ഫീച്ചേഴ്‌സാണ്.

5.5 ഇഞ്ച് ഫുള്‍ വിഷന്‍ (1080-2160 പിക്‌സല്‍), സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ട കോര്‍ SoC, 3 ജിബി റാം, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ചു മെമ്മറി കൂട്ടാം എന്നിങ്ങനെയാണ് മറ്റ് സവിശേഷതകള്‍. 4 ജി വോള്‍ട്ടി (VoLTE), വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.2, ഓടിജി സംവിധാനമുള്ള മൈക്രോ യൂഎസ്ബി, 3.5mm ഓഡിയോ ജാക്ക്, 3000 എംഎഎച് ബാറ്ററി എന്നിവയാണ് ക്യൂ6 ന്റെ മറ്റു പ്രത്യേകതകള്‍.

ആക്‌സിലെറോമീറ്റര്‍ , ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ കൂടിയതാണ് സ്മാര്‍ട്‌ഫോണിന്റെ സെന്‍സറുകള്‍. ആസ്‌ട്രോ ബ്ലാക്ക്, പ്ലാറ്റിനം, മറൈന്‍ ബ്ലൂ, ടെറാ ഗോള്‍ഡ്, മിസ്റ്റിക്ക് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ഇറങ്ങും. എന്നാല്‍, ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top