Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിയുടെ മസില്‍ പവറും പണവും തന്ത്രവും തുണച്ചില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് അട്ടിമറി വിജയം

August 8, 2017

RAJYASABHAഅഹമ്മദാബാദ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് 44 എംഎല്‍എമാരുടെ പിന്തുണയോടെ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്. മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേnലിന്റെ ജയം ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേല്‍ പരാജയപ്പെടുത്തിയത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. രാജ്യത്തെ എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ -രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനവും സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയും ബിജെപിക്കു വലിയ ആഘാതമായി.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിയുംവന്നു. രണ്ട് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. രണ്ട് എംഎല്‍മാര്‍ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പരാതിയുമായി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്കു മാറി.

imageകോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാന്‍ നേരിട്ടെത്തി. നാടകീയ നീക്കങ്ങളുടെ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പരാതി അംഗീകരിച്ചതായി തിര!!ഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പുവന്നു. തുടര്‍ന്നു വോട്ടെണ്ണല്‍ പുനരാരംഭിച്ചെങ്കിലും കോണ്‍ഗ്രസിന്റെ അതേ പരാതിയുമായി ബിജെപിയും മറുനീക്കത്തിനു മരുന്നിട്ടു. വീണ്ടും വോട്ടെണ്ണല്‍ നിലച്ചു. പരാതി പരിശോധിച്ചശേഷം വോട്ടെണ്ണല്‍ തുടരാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഫലപ്രഖ്യാപനത്തിനു വഴിതെളിഞ്ഞത്.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. ബിജെപി വിമത എംഎല്‍എ നളിന്‍ഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ശങ്കര്‍സിങ് വഗേല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടര്‍ന്നു ക്ഷീണത്തിലായ ഗുജറാത്തിലെ കോണ്‍ഗ്രസിനു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത ആത്മവിശ്വാസമാണു പട്ടേലിന്റെ വിജയം സമ്മാനിച്ചത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.

വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷന്‍ ആദ്യം തള്ളി. തുടര്‍ന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര കമ്മിഷന്‍ ഗുജറാത്തിലേക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഉന്നതതല സംഘങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുമായി മാറിമാറി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയായിരുന്നു. എന്‍സിപിയുടെ രണ്ടുവോട്ടുകള്‍ ഭിന്നിച്ചു. ഒരു വോട്ട് കോണ്‍ഗ്രസിനും മറ്റൊന്നു ബിജെപിക്കും കിട്ടി. കോണ്‍ഗ്രസിനു വോട്ടുചെയ്തുവെന്നു പറഞ്ഞ ഏക ജെഡിയു എംഎല്‍എ ചോട്ടുഭായ് വാസവയെ പാര്‍ട്ടി പുറത്താക്കി. 182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച് തര്‍ക്കമുന്നയിച്ചാണ് കോണ്‍ഗ്രസ് ആദ്യജയം നേടിയത്. രണ്ട് വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. ഇരുവരുടെയും വോട്ട് അസാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പര്‍ കാണിക്കാവൂ എന്നും അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. തീരുമാനം ബിജെപിക്ക് വലിയ തിരിച്ചടിയായി. ഇതോടെ മുള്‍മുനയില്‍ നിന്നിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് വിജയപ്രതീക്ഷയുണര്‍ന്നു.

smrithiബിജെപി – കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്തു തിരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ പലതവണ അവകാശവാദങ്ങളുമായെത്തി. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോയി. ബിജെപിക്കു വേണ്ടി കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണു കമ്മിഷനെ സമീപിച്ചത്. കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, ആനന്ദ് ശര്‍മ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും രംഗത്തെത്തി. 1975 ബാച്ചിലെ ഗുജറാത്ത് കേഡര്‍ െഎഎഎസ് ഉദ്യോഗസ്ഥന്‍ അചല്‍ കുമാര്‍ ജോതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തില്‍ ചീഫ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. നാലു മണിക്കൂറിനിടയില്‍ മൂന്നുതവണ വീതം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങള്‍ അദ്ദേഹത്തെ കാണാനെത്തി. എന്നിട്ടും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ നിഷ്പക്ഷമായി നിലപാടെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു സാധിച്ചു. ഇതാണ് ബിജെപിക്കു തിരിച്ചടിയായതും കോണ്‍ഗ്രസിനു നേട്ടമായതും.

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആദ്യജയം നേടിയപ്പോള്‍ അതേ നാണയത്തില്‍ ബിജെപിയും തിരിച്ചടിച്ചു. കോണ്‍ഗ്രസിന്റെ സമാന പരാതിയുമായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചട്ടം ലംഘിച്ച് വോട്ടു ചെയ്‌തെന്നായിരുന്നു ബിജെപിയുടെ പരാതി. പുലര്‍ച്ചെ ഒരു മണിക്കുശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഇതേത്തുടര്‍ന്നു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പക്ഷേ പരാതിയില്‍ കൂടുതല്‍ നടപടിയുണ്ടാകാത്തതിനാല്‍ ബിജെപിയുടെ നീക്കം പാളി. ഇതിനിടെ, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ നളിന്‍ കൊടാഡിയ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെ നളിന്‍ നടത്തിയ വെളിപ്പെടുത്തലും ബിജെപി ക്യാംപിന് വലിയ തിരിച്ചടിയായി.

ഗുജറാത്തില്‍ ഒഴിവുള്ള മൂന്നു സീറ്റില്‍ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുത് എന്നിവരായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിക്കായി മല്‍സരരംഗത്തുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പായിരുന്നു. പട്ടേലിനെ ‘വെട്ടാന്‍’ ബിജെപി നിയോഗിച്ചതാണ് പഴയ കോണ്‍ഗ്രസുകാരനായ ബല്‍വന്ത്‌സിങ് രാജ്പുത്തിനെ. ഇതോടെയാണ് രാജ്യം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പു പോരാട്ടത്തിന് കളമൊരുങ്ങിയത്. ബിജെപി അധ്യക്ഷന്റെയൊപ്പം കോണ്‍ഗ്രസ് അധ്യക്ഷയുടെ വിശ്വസ്തന്‍ രാജ്യസഭയിലേക്കു ജയിച്ചുവരേണ്ട എന്ന ചിന്തയാണ് ബിജെപിയെ മാറിച്ചിന്തിപ്പിച്ചത്.

ഇതിനുപിന്നാലെയാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയത്. ബിജെപിയുടെ കുതിരക്കച്ചവടം ‘ഭയന്ന്’ ബെംഗളൂരുവിനു സമീപം ബിഡദി ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ഒരാഴ്ചയിലേറെ എംഎല്‍എമാരെ ‘ഒളിവില്‍’ പാര്‍പ്പിച്ചു. ഇതിനു മറുപടിയെന്നോണം എംഎല്‍എമാരെ താമസിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികള്‍ ഉള്‍പ്പെടെ അറുപതിലേറെ കേന്ദ്രങ്ങളില്‍ നാലു ദിവസം ആദായ നികുതി റെയ്ഡ് നടന്നു. രാജ്യസഭയിലും രാജ്യത്താകെയും റെയ്ഡ് വലിയ ചര്‍ച്ചയായി.

182 അംഗ നിയമസഭയില്‍ ബിജെപിക്ക് 121 എംഎല്‍എമാരാണ് ഉള്ളത്. ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 45 വോട്ട് (പിന്നീടിത് 44 വോട്ടായി). അമിത് ഷായും സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചശേഷം ബിജെപിക്കു ബാക്കിയുണ്ടായിരുന്നത് 31 വോട്ട്. കോണ്‍ഗ്രസിന് 51 എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും അവസാനദിവസങ്ങളില്‍ 44 പേരാണ് കൂടെനിന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top