Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്; രണ്ട് വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി

August 8, 2017

rupani3ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രുപാണി. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതിനെ തുടര്‍ന്ന് ഇവരുടെ വോട്ടുകള്‍ അസാധുവാക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ഈ വോട്ടുകള്‍ അസാധുവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുമായിരുന്നെന്നും വിജയ് രുപാണി പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നിരിക്കുകയാണെന്നും ഇനി കോണ്‍ഗ്രസിന് യാതൊരു ഭാവിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായത് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ്. ഒരു ബി.ജെ.പി. എം. എല്‍.എ. യുടെ വോട്ടടക്കം നേടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളില്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു.

രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ എം.എല്‍.എ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാന്‍ കാരണം. പാര്‍ട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ കാണിക്കാന്‍ പാടില്ലെന്നാണ് ചട്ടം.

വിമതരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാര്‍ട്ടി പ്രതിനിധികളല്ലാത്തവര്‍ക്ക് ഈ എം.എല്‍.എ.മാര്‍ തങ്ങളുടെ വോട്ട് പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുടര്‍ന്നാണ് ഇവരുടെ വോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമുണ്ടായത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top