Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

മകന്‍ ഉമ്മര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്‌ദനി തലശ്ശേരിയില്‍; നഗരത്തിലെങ്ങും കനത്ത സുരക്ഷ

August 8, 2017

madaniകണ്ണൂര്‍: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി തലശ്ശേരിയിലെത്തി. മഅ്ദനിയുടെ വരവിനെ തുടര്‍ന്ന് തലശ്ശേരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മഅ്ദനി മടങ്ങുന്നതുവരെ നഗരം പൂര്‍ണമായി പൊലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് സി.ഐ.മാരുടെ കീഴില്‍ സായുധപോലീസടക്കം നൂറിലേറെ പൊലീസുകാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയും ബോംബ് സ്‌ക്വാഡുമുണ്ടാകും. കൂടാതെ മഫ്തിയിലും പൊലീസ് നിരീക്ഷണമുണ്ട്.

ഉച്ചയ്ക്ക് 12ന് ടൗണ്‍ ഹാളിലാണ് മഅ്ദനിയുടെ മകന്‍ ഉമ്മര്‍ മുഖ്താറിന്റെ വിവാഹം. അഴിയൂരിലെ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ് വധു. പി.ഡി.പി. പ്രവാസിസംഘടന അബുദാബി ശാഖ പ്രസിഡന്റും അവിടെ സ്‌കൂള്‍ അസി. മാനേജരുമാണ് ഇല്യാസ്. രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസിലാണ് മഅ്ദനി തലശ്ശേരിയിലെത്തുക. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നഗരത്തിലെ ഹോട്ടലിലേക്കാണ് നേരെ പോകുന്നത്. വിശ്രമത്തിനുശേഷം 11 മണിയോടെ ടൗണ്‍ഹാളിലേക്ക് തിരിക്കും. റെയില്‍വേ സ്റ്റേഷനും പൊലീസ് വിവാഹം നടക്കുന്ന ടൗണ്‍ഹാളും മഅ്ദനി വിശ്രമിക്കുന്ന ഹോട്ടലും പോലീസ് നിരീക്ഷണത്തിലും സുരക്ഷയിലുമാണ്.

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയോടെതന്നെ പൊലീസിനെ വിന്യസിച്ചു. മഅ്ദനിയെ കാണുമ്പോഴുണ്ടാകുന്ന ആവേശത്തില്‍ പി.ഡി.പി. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമുണ്ടാകുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ പൊലീസ് മുന്‍കരുതലെടുത്തിട്ടുണ്ട്. വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാര്‍ഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക. ബെംഗളൂരുവില്‍ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയാണ് ജാമ്യമനുവദിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top