Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

അമിത് ഷാ രാജ്യസഭയിലേക്കെത്തുന്നത് തന്ത്രങ്ങള്‍ മെനയാന്‍; അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ മുഴുവന്‍ ഉത്തരവാദിത്വം ഷായുടെ തലയിലാകുമെന്ന് നിരീക്ഷകര്‍

August 9, 2017 , .

amit-shah-759അഹമ്മദാബാദ്: അമിത് ഷാ രാജ്യസഭയിലേക്ക് എത്തുന്നത് ബിജെപി ദേശീയ അധ്യക്ഷനായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ്. നരേന്ദ്ര മോദിയുടെ വിശ്വസ്തനായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അമിത് അനില്‍ ചന്ദ്ര ഷാ എന്ന അമിത് ഷാ. മൂന്നുവര്‍ഷം കൊണ്ട് പതിനെട്ട് സംസ്ഥാനങ്ങളില്‍ ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞു. അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അമിത്ഷായുടെ നീക്കങ്ങള്‍ വിവാദമായിരുന്നു.

പഞ്ചായത്ത് മുതല്‍ പാര്‍ലെമെന്റ് വരെ ബിജെപി, 2014 ഓഗസ്റ്റ് ഒന്‍പതാം തീയതി രാജ്‌നാഥ്‌സിങില്‍ നിന്ന് ബിജെപിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമ്പോള്‍ പ്രവര്‍ത്തകരോടുള്ള അമിത്ഷായുടെ ആഹ്വാനമായിരുന്നു ഇത്. ഇതിനു പിന്നാലെ ഹരിയാനയിലും ജാര്‍ഖണ്ഡിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഭരണത്തിലെത്തി. മഹാരാഷ്ട്രയിലും വെന്നിക്കൊടി പാറിച്ച അമിത്ഷായുടെ തന്ത്രങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പക്ഷെ പാളിപ്പോയി. മൂന്നുപേരെ മാത്രം നിയസഭയിലെത്തിക്കാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം ബീഹാറില്‍ ബിജെപിയെ നേരിട്ടപ്പോള്‍ അവിടെയും അമിത്ഷാ പരാജയപ്പെട്ടു.

മോദി-അമിത്ഷാ അച്ചുതണ്ടിനെതിരെ അദ്വാനിയുടെ നേതൃത്വത്തില്‍ മുതിര്‍ന്നനേതാക്കള്‍ പരസ്യമായി ബിജെപിയില്‍ പോരിനൊരുങ്ങി. എന്നാല്‍, അരുണാചല്‍ പ്രദേശില്‍ നബാം തൂക്കി ഒഴികെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒറ്റ രാത്രികൊണ്ട് ബിജെപിയിലെത്തിച്ച അമിത്ഷാ അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. ഉത്തര്‍പ്രദേശിലും മികവ് കാട്ടിയ ബിജെപി എണ്ണത്തില്‍ കുറവായ മണിപ്പൂരിലും ഗോവയിലും തന്ത്രപരമായ നീക്കങ്ങളിലൂടെ ഭരണം പിടിച്ചു.

ഒടുവില്‍ പ്രതിപക്ഷത്തെ മുഖ്യനേതാവായ നിതീഷ് കുമാറിനെയും എന്‍ഡിഎയിലെത്തിച്ചതോടെ അമിത്ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കുമുന്നില്‍ പ്രതിപക്ഷം മുട്ടുമടക്കി. ഇനി ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിയസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ പൂര്‍ണ ഉത്തരാവാദിത്തം അമിത്ഷായ്ക്ക് മാത്രമാകും. മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അമിത്ഷായുടെ രാജ്യസഭാ പ്രവേശനത്തെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top