Flash News

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡ് കൈവശപ്പെടുത്തി

August 9, 2017 , .

real-madrid1യുവേഫ സൂപ്പര്‍ കപ്പ് റയല്‍ മഡ്രിഡിന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്റെ കിരീടധാരണം. റയലിന്റെ നാലാം സൂപ്പര്‍ കപ്പ് കിരീടമാണിത്. ടീമിന്റെ ആദ്യ പതിനൊന്നില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കളിച്ച റയലിന് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. മിഡ്ഫീല്‍ഡില്‍ മോഡ്രിച്ച്ക്രൂസ്‌കാസ്‌മെറോ ത്രയം നടത്തിയ മുന്നേറ്റത്തിനൊടുവില്‍ 24ാം മിനിറ്റില്‍ റയലിന്റെ ആദ്യ ഗോളെത്തി. കാസ്‌മെറോയുടെ ഡൈവിങ് ഫിനിഷ് മാഞ്ചസ്റ്റര്‍ ഗോളിയെ മറികടന്ന് വലയിലെത്തി.

രണ്ടാം പകുതിയിലായിരുന്നു റയലിന്റെ രണ്ടാം ഗോള്‍ വന്നത്. ക്രിസ്‌റ്റ്യോനയുടെ അഭാവത്തില്‍ മാഞ്ചസ്റ്ററിന്റെ പ്രതിരോധം നിരന്തരം പരീക്ഷിച്ച ഇസ്‌കോ ആയിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടു ഗോള്‍ വീണതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റാഷ്‌ഫോര്‍ഡിനെയും ഫെല്ലൈനിയേയും ഗ്രൗണ്ടിലിറക്കി. 62ാം മിനിറ്റില്‍ മൗറിന്യോയുടെ സംഘത്തിന് പ്രതീക്ഷയേകി ലുകാകു ഒരു ഗോള്‍ തിരിച്ചടിച്ചു. റയല്‍ ഗോളി കെയ്‌ലര്‍ നവാസിനെ കീഴടക്കി ലുകാകുവിന്റെ പന്ത് വലയില്‍ വിശ്രമിച്ചു.

എന്നാല്‍ റയലിനെ കീഴ്‌പ്പെടുത്താന്‍ ആ ഗോള്‍ മതിയാകുമായിരുന്നില്ല. കളിയുടെ അവസാന നിമിഷം റാഷ്‌ഫോര്‍ഡ് സമനില ഗോളിന് ശ്രമിച്ചെങ്കിലും എല്ലാം കെയ്‌ലര്‍ നവാസിന് മുന്നില്‍ പാഴായി. അവസാന പത്ത് മിനിറ്റില്‍ റൊണാള്‍ഡോയും കളത്തിലിറങ്ങിയെങ്കിലും റയല്‍ വിജയമുറപ്പിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top