Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ഡോ. ഫിലിപ്പ് ജോര്‍ജ് ഫൊക്കാന ബിസിനസ് സെമിനാര്‍ ചെയര്‍മാന്‍

August 9, 2017

philipന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ & കസിനോയില്‍ വെച്ച് നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ ബിസിനസ് സെമിനാറിന്റെ ചെയര്‍മാന്‍ ആയി ഡോ. ഫിലിപ്പ് ജോര്‍ജിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിക്കുന്നു. . ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ. ഫിലിപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബിസിനസ് മാനേജര്‍ ആയും പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെനേര്‍വി ഫൌണ്ടേഷന്‍റെ സി. ഇ. ഒ. ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തമാണ് റെനേര്‍വി വൈറ്റമിന്‍സ്. ഹെല്‍ത്ത് റിസേര്‍ചിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചു സയന്‍സിനുള്ള നോബല്‍ െ്രെപസിന് അദ്ദേഹത്തിന്റെ പേരും 2013 ല്‍ പരിഗണനക്ക് നല്‍കിയിരുന്നു. കേരള രാഷ്ട്രീയത്തിലെ ജനതാദള്‍ പാര്‍ട്ടിയുടെ നിറസാന്നിദ്ധ്യവുമായിരുന്നു ഡോ. ഫിലിപ്പ് ജോര്‍ജ് ഇന്നും ജനതാദളിന്റെ സജീവ പ്രവര്‍ത്തകനാണ്.

രണ്ടു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലെ, പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്കരിക രംഗങ്ങളില്‍ നേതൃസ്ഥാനത്ത് ജ്വലിച്ചുനില്‍ക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഡോ. ഫിലിപ്പ് ജോര്‍ജിന് ഫിലാഡല്‍ഫിയായിലെ ബിസിനസ് സെമിനാര്‍ ചരിത്ര താളുകളില്‍ സ്ഥാനം പിടിക്കുന്ന ഒന്നാക്കാന്‍ കാഴിയുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് ടെറന്‍സണ്‍ തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷനില്‍ നടക്കുന്ന ബിസിനസ് സെമിനാര്‍ കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് കാരെ ഒരേ കുടക്കിഴില്‍ എത്തിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഡോ. ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top