Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഹിന്ദി നടന്മാര്‍ അത്രകണ്ട് ശരിയായ കക്ഷികളല്ല; നടിമാര്‍ ചുരുങ്ങിയ ശമ്പളത്തില്‍ ഒരു ദിവസം 18 മണിക്കൂര്‍ കഠിനമായി അധ്വാനിക്കുന്നു; നടന്മാര്‍ സ്വന്തം കാരവനില്‍ കയറിയിരുന്ന് തിന്നും കുടിച്ചും കഴിയുന്നു

August 9, 2017

mallika-sherawat-marriage-escapeഹിന്ദി സിനിമാലോകത്ത് വിവാദനായികയാണ് മല്ലികാ ഷെറാവത്ത്. ഹിന്ദി സിനിമ വ്യവസായത്തില്‍ ഇവര്‍ ഉണ്ടാക്കിയ കലഹങ്ങള്‍ പലപ്പോലും വലിയ മാധ്യമശ്രദ്ധ നേടുക തന്നെ ചെയ്തിരുന്നു.

ഇന്ത്യയിലെ നടന്മാര്‍ പ്രത്യേകിച്ചും ഹിന്ദി നടന്മാര്‍ അത്രകണ്ടു ശരിയായ കക്ഷികളല്ലെന്ന് മല്ലിക ഒരു അഭിമുഖത്തില്‍ പറഞ്ഞത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. വിവാദ അഭിമുഖത്തില്‍ മല്ലികയുടെ ചില വാക്കുകള്‍ കൈയ്യടി നേടുകയും ചെയ്തിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍..

നടിമാര്‍ ചിലപ്പോള്‍ ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയേ പറ്റൂ.

സ്ത്രീക്ക് ഒരുപാട് സ്വകാര്യ ബുദ്ധിമുട്ടികള്‍ ഉണ്ട്. നടന്മാര്‍ക്ക് കാരവനില്‍ കേറിയിരുന്നു സ്വതന്ത്രമായി തിന്നും കുടിച്ചും കഴിയാം. അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കുന്നു. നടിമാര്‍ക്കോ കുറഞ്ഞ നിശ്ചിത ശമ്പളമാണ് ലഭിക്കുക. സിനിമയില്‍ എന്നല്ല, പൊതുവില്‍ നടക്കുന്ന ഈ പക്ഷാഭേദം മാറണം.

പക്ഷേ എന്റെ ജീവിതം സുഖപ്രദമാണ്. ഞാന്‍ അഭിനയരംഗത്തു വന്നിട്ട് 12 വര്‍ഷങ്ങളാകുന്നു. ഇന്നും ഞാന്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതുമുഖങ്ങള്‍ക്ക് ഏറിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ് പോലും ഉണ്ടാകില്ല. പലരും വന്ന ചുവടുകള്‍ അറിയാതെ അപ്രത്യക്ഷരാകുന്നു.

mallika-sherwat-cannes-759ഞാന്‍ എപ്പോഴും പുതുമകളെ സ്വീകരിക്കുന്നവളാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ മാത്രമേ പുതുമ എന്ന വാക്ക് അന്വര്‍ഥമാകൂ. പക്ഷേ ഇവിടെ അങ്ങനെയല്ല.

ആരുംതന്നെ സ്വയം ഇത്തരം വിവാദങ്ങളെ ക്ഷണിച്ചുവരുത്താറില്ല. അതേസമയം എന്നെ പിന്തുണയ്ക്കാന്‍ ഇവിടെ ആരുമില്ല. ഞാന്‍ ഒറ്റയാള്‍ പട്ടാളമായി നിന്നു പൊരുതുന്നു. എനിക്കെതിരായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ അനാവശ്യമായ ചര്‍ച്ചകളിലൂടെ എന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു.

ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ സ്വാധീനത്തിന്റെ പേരില്‍ അവന്‍ കൂളായി പുറത്തുവരുകയല്ലെ ചെയ്യുക. അപ്പോള്‍ പിന്നെ ബലാത്സംഗം തുടര്‍ന്നുകൊണ്ടിരിക്കും. ബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളെയും എനിക്കറിയാം.

പിന്നെ തെളിവു ശേഖരിക്കാന്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ കിടന്നുകൊടുക്കേണ്ടതായി വരും. എന്റെ മുമ്പില്‍ മുണ്ട് പൊക്കി കാണിച്ച നടന്മാരുണ്ട്. എന്തു ചെയ്യാം. സഹിക്കാനല്ലേ പറ്റൂ.

വിദ്യാഭ്യാസത്തോടൊപ്പം ശരിയായ ബോധവല്‍ക്കരണമാണ് വേണ്ടത്. സമൂഹത്തെ നേരിടാന്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. സമൂഹത്തെ നേരിടാന്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണ്.
ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വനിതകളെ ഒരു ഭാരമായി കരുതുന്നവരുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇതൊക്കെ മാറണം. പക്ഷേ ആരും മാറ്റും?

Cannes+Photocall+Myth+CV7oZ7x3FRVxജാക്കിചാനുമൊത്ത് ഒരു പടത്തില്‍ അഭിനയിക്കുകയുണ്ടായി. എന്റെ അഭിനയം അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെട്ടു. പടം കണ്ടശേഷം എന്നെ ഒരുപാട് പ്രശംസിക്കുകയുണ്ടായി.

അതില്‍ ഒരു അഫ്ഗാനിസ്ഥാന്‍ പെണ്ണായിട്ടാണ് അഭിനയിച്ചത്. അതിനു വേണ്ടി ‘പഷ്‌തോ’ എന്ന ഭാഷ പഠിച്ചു. താലിബാന്‍ സംഘടനയുടെ പിടിയില്‍നിന്നും തന്റെ ഭര്‍ത്താവിനെയും ഗ്രാമവാസികളെയും രക്ഷിച്ച ഒരു ധീരവനിതയായ കഥാപാത്രമായിരുന്നു അത്.

ഒരു വ്യക്തിയില്‍ എത്രമാത്രം നൈപുണ്യം ഉണ്ടായിരുന്നാലും അത് പ്രോത്സാഹിപ്പിക്കാനോ, പ്രശംസിക്കാനോ നാം ഒരുമ്പെടാറില്ല. അവന്‍അവള്‍ രക്ഷപ്പെടരുത് എന്ന ഉദ്ദേശമാണുള്ളത് ഏവര്‍ക്കും.

ഓസ്‌കാര്‍ അവാര്‍ഡിനായി ഒരു പടം തെരഞ്ഞെടുത്ത് അയച്ചാല്‍ ഇവിടെ നൂറുപേര് പ്രതിഷേധിക്കാന്‍ ഉണ്ടാകും. ഇതൊക്കെ നാം ലജ്ജിക്കേണ്ടുന്ന വിഷയങ്ങളാണ്.

വിവാഹിതരാകാതെ ‘ലിവിംഗ് ടുഗെദര്‍’ എന്നുപറഞ്ഞ് ഒരുമിച്ച് ജീവിക്കുന്നതിനെ വേശ്യാവൃത്തി എന്നാണ് വിളിക്കേണ്ടതെന്നും മല്ലിക അഭിമുഖത്തില്‍ പറഞ്ഞുവെയ്ക്കുന്നു.

Jackie+Chan+Mallika+Sherawat+Cannes+Photocall+E_hJ9Ey_UoNl

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top