Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ക്രിക്കറ്റ് ന്യൂസ് വായിക്കുന്നതിനിടയില്‍ ബിബിസി ചാനലിന് പറ്റിയ ആന മണ്ടത്തരം

August 9, 2017

43178CA900000578-0-image-m-18_1502237599059ഈ അടുത്തിടെയായി മാധ്യമങ്ങള്‍ക്ക് പലവിധത്തിലുള്ള അബദ്ധങ്ങളും പണികളും കിട്ടികൊണ്ടേയിരിക്കുന്നത് നമ്മളെല്ലാവരും കാണുന്നുണ്ടല്ലോ. അതുപോലെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വിദേശമാധ്യമങ്ങളില്‍ കാണികള്‍ അധികമുള്ള ചാനലുകളിലൊന്നാണ് ബിബിസി. അത്തരത്തിലൊരു ചാനലിന് നല്ലത് സംഭവിച്ചാലും അബദ്ധം പറ്റിയാലും അത് ആഘോഷിക്കുക തന്നെ ചെയ്യും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെ പ്രേക്ഷകരുടെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ ‘പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ഇതോടെ ബിബിസിയെ സോഷ്യല്‍ മീഡിയയില്‍ കൊന്നു കൊലവിളിച്ചു.

തിങ്കഴാഴ്ച രാത്രിയാണ് സംഭവം. സോഫിയയുടെ വലത് ഷോള്‍ഡറിന് സമീപത്തൂടെ നോക്കിയാല്‍ വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു വീഡിയോ. ഹെഡ്‌സെറ്റ് വെച്ച് വീഡിയോ കാണുന്ന തിരക്കിലായിരുന്നു ജീവനക്കാരന്‍. ഇതിനിടെ ന്യൂസ് തുടങ്ങിയത് അയാള്‍ അറിഞ്ഞില്ല. അശ്ലീല വീഡിയോ എയറില്‍ പോയി. സംഭവം സ്ഥിരീകരിക്കാന്‍ വീഡിയോ കണ്ടത് 38 ലക്ഷത്തിലധികം പേരാണ്.

സംഭവത്തിന് തൊട്ടുപിന്നാലെ ബിബിസിയുടെ പിഴവ് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ രംഗത്തെത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ചവരുണ്ട്. ബിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടായത് വലിയൊരു അബന്ധമാണെന്നും അത് തൊഴില്‍ പരമായി കാണാന്‍ കഴിയില്ലെന്നും ‘ദി സണ്‍’ ടെലവിഷന്‍ അഭിപ്രായപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ലിന്‍ഡ്‌സി റോബിന്‍സണ്‍ എന്ന യുവതി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആരെങ്കിലും ബിബിസി ന്യൂസ് കണ്ടോ എന്ന ക്യാപ്ഷനോടെയായിരുന്നു ലിന്‍ഡ്‌സി വീഡിയോ എഫ്ബിയില്‍ പോസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിബിസി അധികൃതര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top