Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ശ്രീശാന്തിനെ രഞ്ജിയില്‍ കളിപ്പിക്കാന്‍ കെസി‌എ നീക്കം; ബിസിസിഐക്ക് കത്തയച്ചു

August 10, 2017

kcaകൊച്ചി : ഐപിഎല്‍ ഒത്തുകളിയെത്തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഉത്തരവിലൂടെ മറികടന്ന ശ്രീശാന്തിനുള്ള പിന്തുണ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശക്തമാക്കി.

ആഭ്യന്തര സീസണുകളില്‍ കേരള ക്രിക്കറ്റിന്റെ പരിശീലന ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുന്നതിന് അനുമതി തേടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബോര്‍ഡിനു കത്തയച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് കോടതി ഉത്തരവിലൂടെ നീക്കിയെന്നും നിയമപരമായ തടസങ്ങളില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ കേരളാ ടീം ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താനാണു കെസിഎ ശ്രമിക്കുന്നത്.

ഇതിനുള്ള ആദ്യപടിയായാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ഔദ്യോഗികമായി കത്തയച്ചത്. ഉത്തരവ് വന്നതിന് പിന്നാലെ ശ്രീശാന്തിനെ പിന്തുണച്ച് കെസിഎ രംഗത്തുവന്നിരുന്നു.

ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം.വി. ശ്രീധരന്‍ എന്നിവരുമായി കെസിഎ നേരിട്ട് കോടതി വിധിയടക്കമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കത്തിലൂടെ അനുകൂലതീരുമാനം ഉടനടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്തയച്ചിരിക്കുന്നത്.

ആഭ്യന്തര ലീഗുകളിലൂടെ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാനൊരുങ്ങുന്ന ശ്രീശാന്തിന് കെസിഎയുടെ നിലപാടുകള്‍ ഏറെ ആശ്വാസകരമാണ്. നേരത്തെ പാട്യാല കോടതി കുറ്റവിമുക്തനാക്കിയപ്പോഴും കെസിഎ ശ്രീശാന്തിനു വേണ്ടി കത്തയച്ചിരുന്നു. ഇന്നലെ തുടങ്ങിയ ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീശാന്തിന്റെ വിഷയം പരിഗണിക്കാനിരിക്കുകയാണ്.

ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്.

അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബിസിസിഐ പറഞ്ഞത്. ബിസിസിഐയുടെ നിയമകാര്യ വിഭാഗം കോടതി വിധി പരിശോധിക്കും. ശേഷം നിലപാട് ഉചിതമായ വേദിയില്‍ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top