Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ആര്‍ത്തവ സമയത്ത് സ്ത്രീകളെ പുറത്താക്കി ചൗഹുഗോത്തില്‍ താമസിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിയമം നേപ്പാള്‍ സര്‍ക്കാര്‍ പാസാക്കി; നിയമലംഘകര്‍ക്ക് മൂന്നു മാസം ജയില്‍ ശിക്ഷയും 3000 രൂപ പിഴയും

August 10, 2017

womകാഠ്മണ്ടു:ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിനു പുറത്താക്കുന്ന ചടങ്ങ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി നേപ്പാളിലെ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുന്ന അനാചാരത്തിനാണ് പാര്‍ലമെന്റ് കടിഞ്ഞാണിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ഇത്തരം ആചാരങ്ങള്‍ നിരോധിച്ചിരുന്നെങ്കിലും നേപ്പാളിലെ പല വിഭാഗങ്ങളും ഇന്നും ഇവ പിന്തുടരുന്നുണ്ട്. നേപ്പാളിലെ പല വിഭാഗങ്ങളും ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡ്ഡുകളില്‍ കൊണ്ടുപോയി താമസിപ്പിക്കുന്ന പതിവുണ്ട്. അശുദ്ധി ചൂണ്ടിക്കാട്ടി സ്ത്രീകളെ ആര്‍ത്തവ സമയത്തെ മാറ്റിനിര്‍ത്തുന്നതിന് ചൗപ്പദി എന്നാണ് പറയുന്നത്. മാറ്റി പാര്‍പ്പിക്കുന്ന ഷെഡ്ഡുകളെ ചൗഗോത്ത് എന്നും പറയുന്നു.

ഇത്തരത്തില്‍ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവര്‍ പുതിയ നിമയപ്രകാരം മൂന്നുമാസം ജയില്‍ ശിക്ഷയും 3000 രൂപ പിഴയും അടയ്ക്കണം. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിക്കണം.

കഴിഞ്ഞ മാസം ചൗഹുഗോത്തില്‍ കൊണ്ടുപോയി പാര്‍പ്പിച്ച പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക നിയമം പാസാക്കിയത്. 2016ല്‍ ചാഹുഗോത്തില്‍ വച്ച് രണ്ട് സ്ത്രീകളും മരിച്ചിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളും നിരവധിയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ അവളുടെ ആര്‍ത്തവസമയത്തോ അതിനുമുമ്പുള്ള കാലഘട്ടത്തിലോ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിനൊ, തൊട്ടുകൂടായ്‌ക്കൊ വിധേയമാക്കുകയോ അവള്‍ക്കെതിരെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കുകയൊ ചെയ്യരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.

ആര്‍ത്തവത്തിലാകുന്ന സ്ത്രീകള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമെന്നുമാത്രമല്ല ഭക്ഷണത്തില്‍ തൊടാനും, മതവുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ തൊടാനും കന്നുകാലികളെയും, പുരുഷന്‍മാരെയും തൊടാനും വിലക്കുണ്ട്. ചൗഹൂഗോത്തില്‍ മരണങ്ങള്‍ പതിവായതോടെ വനിതാസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top