Flash News

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

August 10, 2017

M.Venkaiah-Naiduന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പരാമര്‍ശത്തെ തള്ളി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരം വാദം രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു ആരുടേയും പേരെടുത്ത് പറയാതെ വെങ്കയ്യയുടെ നിരീക്ഷണം.

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെ അന്‍സാരി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് വെങ്കയ്യ രംഗത്തെത്തിയത്. ‘ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവുമുണ്ട് – വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന വാദത്തോടും അദ്ദേഹം വിയോജിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുവരാണ് ഇന്ത്യന്‍ ജനത. അതിന് കാരണം അവര്‍ പരിഷ്‌കാരികളാണെന്നും അതുകൊണ്ടാണിവിടെ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമുദായത്തെ ഒറ്റപ്പെടുത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top