Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്‌മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്ന്; പണി കഴിപ്പിച്ചത് ഷാജഹാനല്ല, രജപുത്ര രാജാവായ രാജാ മാന്‍ സിംഗും; സംശയം തീര്‍ക്കണമെന്ന് കേന്ദ്ര സാസ്ക്കാരിക മന്ത്രാലയത്തിന് നിര്‍ദ്ദേശം

August 10, 2017

thajmahalന്യൂഡല്‍ഹി: താജ്മഹല്‍ ഷാജഹാന്‍ പണികഴിപ്പിച്ചതാണോ അതല്ലെങ്കില്‍ രജപുത്രരാജാവ് മുഗള്‍ ചക്രവര്‍ത്തിക്ക് സമ്മാനിച്ചതാണോ എന്ന സംശയങ്ങള്‍ ദൂരീകരിച്ച് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹല്‍ എന്നാണ് ഇതുവരെയുള്ള ചരിത്രം. എന്നാല്‍ താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

വിവരാവകാശപ്രകാരം നിരവധി പേര്‍ ഉന്നയിച്ച ഈ സംശയം കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പടിവാതിലില്‍ എത്തിയതോടെയാണ് സംശയങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടുള്ള മറുപടി നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ബികെഎസ്ആര്‍ അയ്യങ്കാര്‍ വിവരാവകാശ പ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിവരാവകാശ കമ്മീഷന്‍ വിഷയത്തിലേക്ക് വലിച്ചിഴയപ്പെടുന്നത്. ആഗ്രയിലെ സൗധം താജ്മഹലാണോ അതോ തേജോ മഹാലയ ആണോ എന്നായിരുന്നു അയ്യങ്കാറിന്റെ ചോദ്യം.

ഷാജഹാനല്ല പകരം രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്ന സംശങ്ങള്‍ക്ക് തെളിവ് സഹിതം എഎസ്ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ഉത്തരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ലഭ്യമല്ലെന്നായിരുന്നു എഎസ്ഐയുടെ മറുപടി.

17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സൗധത്തിന്റെ നിര്‍മ്മാണ രേഖകളും രഹസ്യ അറകളെ കുറിച്ചുള്ള വിവരങ്ങളും നല്‍കണമെന്നും അയ്യങ്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അഗാധമായ ഗവേഷണവും ചരിത്രാന്വേഷണവും വേണമെന്നും അത് വിവരാവകാശത്തിന്റെ പരിധിക്കപ്പുറമാണെന്നും കാണിച്ചാണ് വിവരാവകാശ കമ്മീഷന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ലോക മഹാത്ഭുതങ്ങളിലൊന്നായ ഈ സൗധവുമായി ചുറ്റിപ്പറ്റിയ എല്ലാ സംശങ്ങള്‍ക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വിരാമമിടണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.താജ്മഹലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട് പി എന്‍ ഓക്കും അഡ്വക്കേറ്റ് യോഗേഷ് സക്സേനയും ഉന്നയിച്ച അവകാശ വാദങ്ങളില്‍ മന്ത്രാലയം നയം വ്യക്തമാക്കണമെന്ന നിര്‍ദേശവും വിവരാവകാശ കമ്മീണര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്റ്റോറി’ എന്ന പേരില്‍ പിഎന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെടുന്നു. പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീംകോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top