Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

തൂവാനത്തുമ്പിയ്ക്ക് തിരിച്ചു വരാന്‍ മോഹം

August 10, 2017

Thoovana11മലയാളികളുടെ സ്വപ്ന സുന്ദരിയാണ് സുമലത. തൂവാനത്തുമ്പികള്‍ എന്ന ഒറ്റ ചിത്രം മതി സുമലതയെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. വശ്യമായ കണ്ണും മുടിയുമായി മലയാളികളുടെ പ്രിയനായികയായി മാറിയ തൂവാന തുമ്പിയിലെ ക്ലാരയ്ക്ക് ഇന്നും ഫാന്‍സ് ഏറെയാണ്.

തൂവാനത്തുമ്പികള്‍ക്കു ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികള്‍ക്ക് എന്നും ഇഷ്ടം ക്ലാരയോടു തന്നെയാണ്. പല ഭാഷകളിലായി 75 ഓളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യവും ഉണ്ട് സുമലതയ്ക്ക്. പക്ഷേ അതില്‍ നിന്നു പിന്തിരിപ്പിക്കുന്ന കാര്യം ഇതാണ്.

അന്നത്തെ നായകന്മാര്‍ ഇന്നും മികച്ച വേഷങ്ങള്‍ ചെയ്യുന്നു. എന്നാല്‍ തന്നെപ്പോലെയുള്ള മുന്‍കാല നായികമാരേ തേടി വരുന്നതു യാതൊരു പ്രധാന്യവും ഇല്ലാത്ത വെറുതെ വന്നു പോകുന്ന അമ്മ വേഷങ്ങള്‍ മാത്രമാണ്. അഭിനയ പ്രധാന്യം ഉള്ള മികച്ച വേഷങ്ങള്‍ തേടിയെത്തുന്നില്ല എന്ന ആശങ്ക സങ്കടത്തോടേയാണു ക്ലാര പങ്കുവയ്ക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top