Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

സംഘര്‍ഷം തുടരുന്ന ഇന്തോ-ചൈന അതിര്‍ത്തിയില്‍ മഞ്ഞുരുക്കുന്നു; സമാധാന നീക്കങ്ങള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

August 11, 2017

doklamന്യൂഡല്‍ഹി: ഡോക്‌ലാം മേഖലയില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഒഴിവാക്കാന്‍ സമാധാന നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സിക്കിമിനോടു ചേര്‍ന്നുള്ള നാഥുല ചുരത്തിലാണ് ഇരുരാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുക.

അതേസമയം സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സേനാ വിന്യാസം തുടരുകയാണ്. മേഖലയില്‍ ചൈന 20 ടെന്റുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തിയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. അപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതുവരെ ഡോക്‌ലാം മേഖലയിലെ നിലവിലെ സ്ഥിതി നിലനിര്‍ത്താനാണ് സൈന്യം ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top