Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

അജ്ഞാതരായി നിന്നുകൊണ്ട് മനസ്സിലുള്ളത് ധൈര്യമായി പറയാനും പ്രകടിപ്പിക്കാനും ആഗ്രഹമുള്ളവര്‍ക്ക് സഹായിയായി ‘സറാഹ’ എന്ന മൊബൈല്‍ ആപ്പ്

August 11, 2017

60016289മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ‘സറാഹ’. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ്. പുറത്തിറങ്ങി മാസങ്ങളേ ആയുള്ളു എങ്കിലും വലിയ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിക്കുന്നത്.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് ‘സറാഹ’ എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍. ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ ‘സറാഹ’ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്.

ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് ‘സറാഹ’ ആപ്പ് പുറത്തിറക്കിയത്. ‘സറാഹ’ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപഭോക്താക്കള്‍ ഇതിനോടകം സറാഹ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവുമുണ്ട്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫഌഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ ആവാം.

അതേസമയം അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ പലവിധ ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആപ്പ്‌സ്റ്റോറില്‍ മനകരുത്ത് ഇല്ലാത്തവര്‍ക്ക് ഈ ആപ്പ് നന്നായിരിക്കില്ലെന്നാണ് ഒരാള്‍ സറാഹാഹ് ആപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ആന്‍ഡ്രോയ്ഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാഹ് ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോള്‍ ഇന്ത്യയിലും ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

sarahah-cropped

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top