Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ബിസിസിഐ എന്നാല്‍ ദൈവത്തിന് അതീതരല്ല; എന്റെ ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്: ശ്രീശാന്ത്

August 11, 2017

sreesanth-m1ന്യൂഡല്‍ഹി: ബിബിസിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളില്‍ അല്ലെന്നു പറഞ്ഞ ശ്രീശാന്ത്, ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുകയല്ലെന്നും വ്യക്തമാക്കി. ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അഴിമതിക്കും ഒത്തുകളിക്കും എതിരെയാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും കുറിച്ച് എന്താണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പങ്കുവയ്ക്കുന്നു.

കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയത്. ഈ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top