Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ഓക്സിജന്‍ ലഭ്യമാകാതെ 30 കുട്ടികള്‍ മരിച്ചു; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ബി.ആര്‍.ഡി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ഓക്സിജന്‍ സപ്ലൈ കമ്പനി

August 11, 2017

gorakpurഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു. 48 മണിക്കൂറിനുള്ളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്. ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. ഓക്സിജന്‍ തീര്‍ന്നു പോയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഉത്തര്‍പ്രദേശില്‍ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

കഴിഞ്ഞ രാത്രിയാണ് കമ്പനി ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. ആശുപത്രി അധികൃതര്‍ 66 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നതായിരുന്നു കാരണം. മൂന്ന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചവര്‍. ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് കമ്പനി നേരത്തേ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. ആശുപത്രിയിലെ സാങ്കേതിക വിഭാഗം ഓക്‌സിജന്‍ അളവ് കുറവ് നേരത്തേ ശ്രദ്ധയില്‍ പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ എന്‍സഫലൈറ്റിസ് ചികിത്സക്ക് പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് എന്ന ബി.ആര്‍.ഡി ആശുപത്രി. സംഭവം സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റേയോ ആശുപത്രി അധികൃതരുടേയോ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top