Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

ന്യൂസ് 18 കേരളക്കെതിരെ മംഗളം ചാനലിന്റെ “സര്‍ജിക്കല്‍ സ്‌ട്രൈക്ക്”; മംഗളം ചാനലിനെതിരെ വാര്‍ത്തകള്‍ പടച്ചുവിട്ട ന്യൂസ് 18 കേരളയെ കടന്നാക്രമിച്ച് എസ്‌വി പ്രദീപ്

August 11, 2017

news18-mangalam-830x412ശശീന്ദ്രന്‍ ഫോണ്‍ കെണി കേസില്‍ വളഞ്ഞിട്ട് ആക്രമിച്ച ന്യൂസ് 18 കേരളക്കെതിരെ തിരിച്ചടിച്ച് മംഗളം ടെലിവിഷന്‍.ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്ത ബ്രേക്ക് ചെയ്തുകൊണ്ടാണ് മംഗളം ടെലിവിഷന്‍ മധുര പ്രതികാരം വീട്ടിയത്. മാധ്യമ ഭീമനായ റിലയന്‍സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച കേസ് മറ്റൊരു ദൃശ്യ-പത്രമാധ്യമങ്ങളും ഏറ്റെടുത്തിരുന്നില്ല. അതിനാല്‍ തന്നെ വാര്‍ത്ത മൂടിവയ്ക്കാം എന്നു തന്നെയാണ് ന്യൂസ് 18 കേരള മേധാവികള്‍ ധരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മംഗളം ചാനല്‍ ഈ വാര്‍ത്ത ബ്രേക്ക് ചെയ്തതോടെ ഇവര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. കേരളത്തെ ഞെട്ടിക്കുന്ന മന്ത്രിയും ഫോണ്‍രതി സംഭാഷണവുമായി സംപ്രേഷണം ആരംഭിച്ച മംഗളം ടെലിവിഷനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയത് ന്യൂസ് 18 കേരളയും അതിലെ മാധ്യമപ്രവര്‍ത്തകരുമായിരുന്നു. മാധ്യമ ധാര്‍മ്മികതയെ കുറിച്ച് ഫേസ്ബുക്കിലും ടിവി ചര്‍ച്ചകളിലും ഏറ്റവുമധികം വാചാലരായതും ന്യൂസ് 18 കേരളയും അതിലെ മാധ്യമ പ്രവര്‍ത്തകരുമായിരുന്നു. അന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ എസ്. ലല്ലുവും സനീഷ് ഇളയിടവും രാജീവും കേസില്‍ ആരോപണ വിധേയരായതോടെയാണ് മംഗളം ടെലിവിഷന്‍ വാര്‍ത്ത സമഗ്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ചാനലിന്റെ ആരംഭത്തില്‍ തന്നെ കേരളം ഞെട്ടുന്ന ഒരു വാര്‍ത്തയുമായി തുടങ്ങിയ മംഗളം ടെലിവഷനെ തകര്‍ക്കുക എന്ന അജണ്ട ന്യൂസ് 18 കേരളയ്ക്ക് ഉണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ചാനല്‍ തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്ലൊരുവാര്‍ത്ത ബ്രേക്ക് ചെയ്യാനാവാത്തതിന്റെ സമ്മര്‍ദമായിരുന്നു ന്യൂസ് 18 കേരളയും അതിലെ മാധ്യമപ്രവര്‍ത്തകരും മംഗളം ടെലിവിഷനെ തകര്‍ക്കാന്‍ മുന്നിട്ട് നിന്നത് എന്നുള്ള ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്ത മംഗളം ടെലിവിഷനിലെ ന്യൂസ് എഡിറ്ററായ എസ്.വി പ്രദീപ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസ് 18 കേരളയെ വിമര്‍ശിച്ച് ഫേസ്ബുക്കിലും അദേഹം രംഗത്ത് എത്തിയിട്ടുണ്ട്.

എസ്‌വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരട്ടതാപ്പുകാരാ……. പൊയ്മുഖമേ……… സ്വന്തം സ്ഥാപനത്തിലെ, ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീലം ഉപയോഗിച്ച് പീഡിപ്പിച്ച് അവരുടെ പരാതി നാളുകളായി പൂഴ്ത്തിവച്ച് അവരെ അത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിട്ട താങ്കളുടെ നീച fatherless നിലപാട്….. എന്ത് വിശേഷണമാണ് താങ്കളുടെ കപടതയ്ക്ക് മാറ്റു കൂട്ടൂക…….!!!!????? സ്ത്രീ സുരക്ഷിതത്വത്തിനായുളള കപട ആക്രോശം…… മീഡിയവണ്‍ ചാനലിലെ ജോലി ഉപേക്ഷിക്കാന്‍ കാരണം അവിടുത്തെ തൊഴിലാളി പീഡനത്തിലെ പ്രതിഷേധമെന്ന താങ്കളുടെ കപടത……. ഒരു പെണ്‍കുട്ടി അവളുടെ ജീവന്‍ ‘ബലി’ നല്‍കി താങ്കളുടേയും അവിടുത്തെ ചില കപട ബിംബങ്ങളേയും തുറന്നു കാട്ടിയിരിക്കുന്നു…… അതെ ,,,,, താങ്കളുടെ ഈ പഴയ പോസ്റ്റ് ഇപ്പോള്‍ താങ്കള്‍ക്ക് അര്‍ത്ഥവത്തായി… ലാല്‍ സലാം സഖാവേ ലാല്‍ സലാം…. ഇനിയും സോഷ്യല്‍ മീഡിയ ഗീര്‍വാണങ്ങള്‍ക്ക് താങ്കള്‍ക്ക് കഴിയട്ടേ….. പക്ഷേ ഇനി താങ്കളുടെ കപടതയെ, തന്തയില്ലാത്തരത്തെ അംഗീകരിക്കാന്‍ അവര്‍ വിഢികളാകില്ല.

മാധ്യമ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാനലിലെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍പിള്ള, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ്കുമാര്‍, സി എന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഐപിസി 34 ഉമാണ് ചുമത്തിയിരിക്കുന്നത്.

വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത ശേഷം കേസ് ഫയല്‍ തുമ്പ പൊലീസിനു കൈമാറിയതായി എസ്‌ഐ അശോക് കുമാര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ചാനലിന്റെ ആസ്ഥാനത്ത് പ്രോഗ്രാം പ്രെഡ്യൂസറായി ജോലി ചെയ്തിരുന്ന ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളിക കഴിച്ച് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Saneesh_0ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. പെര്‍ഫോമന്‍സ് മോശമാണെന്നു ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. അതേസമയം, യുവതിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച തൊഴില്‍ പീഡനം തുടങ്ങിവെച്ചത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാനല്‍ പ്രഖ്യാപനത്തിനു ശേഷം ഹൈദരാബാദില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ടീമില്‍ അംഗമായിരുന്ന യുവതിക്കെതിരെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒരു പടതന്നെ അണിനിരന്നുവെന്നും അവരുടെ സമ്മര്‍ദ്ദത്താലാണ് കമ്പനി യുവതിയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രതികാര നടപടി കൈക്കൊണ്ടതുമെന്നാണ് സൂചനകള്‍. സംഭവത്തില്‍ ദേശിയ പട്ടികജാതി കമ്മിഷന്‍ നേരിട്ട് കേസ് എടുത്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സനീഷ് ന്യൂസ് ഔവറിനിടയ്ക്ക് പ്രതീക്ഷിച്ചിരുന്ന ഗസ്റ്റിനെ കിട്ടാത്തതിന്റെ പേരില്‍ അദ്ദേഹം പെണ്‍കുട്ടിയെ അസഭ്യമായ വാക്കുകളുപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇതില്‍ മനോവിഷമമുണ്ടായ പെണ്‍കുട്ടി ചാനല്‍ എച്ച്ഓഡിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല പെണ്‍കുട്ടിക്കെതിരെ തൊഴില്‍പരമായ പീഡനങ്ങള്‍ തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സനീഷിന്റെ നേതൃത്വത്തില്‍ ലല്ലു, ബി ദിലീപ് കുമാര്‍, സന്തോഷ് നായര്‍ എന്നിവരുടെ സംഘം പെണ്‍കുട്ടിയെ ചാനലിനുള്ളില്‍ നിരന്തരം അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നതായാണ് സൂചന. എന്നാല്‍ ആഴ്ചകള്‍ക്കു മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു നടപടിയും ചാനലിന്റെ ഭാഗത്തു നിന്നുമുണ്ടായതുമില്ല. ഇക്കാര്യത്തില്‍ പെണ്‍കുട്ടി വളരെ ദുഃഖിതയായിരുന്നുവെന്നും ചാനലിനുള്ളിലെ പെണ്‍കുട്ടിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ചാനലില്‍ ജോലി ചെയ്തിരുന്ന ചില ജേര്‍ണലിസ്റ്റുകളോട് പെട്ടെന്ന് രാജിവയ്ക്കണമെന്നു ടെലിഫോണിലൂടെ എച്ച്ഒഡി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ ലിസ്റ്റില്‍ പ്രസ്തുത പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും നേരിട്ട് പെണ്‍കുട്ടിയെ വിളിച്ച് രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി. പീഡനം മൂലം ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ എഡിറ്റര്‍ അടക്കുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top