Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

‘ബെഡ് വിത്ത് ആക്ടിംഗ്’ എന്ന സമ്പ്രദായം മലയാള സിനിമയിലുണ്ടെന്ന് ഹിമ ശങ്കര്‍

August 11, 2017

Hima_Shankar_കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നിരവധി നടിമാര്‍ തങ്ങള്‍ക്കു സിനിമയിലുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു നടി പാര്‍വതിയാണ് ആദ്യമായി പറഞ്ഞത്. തൊട്ടു പിന്നാലെ നിരവധിപ്പേര്‍ ചൂഷണത്തിന് ഇരയായെന്നു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാടകത്തില്‍നിന്നും സിനിമയിലേക്ക് എത്തിയ ഹിമ ശങ്കറും ഇക്കാര്യം അടിവരയിടുന്നത്.

മലയാള സിനിമയില്‍ ‘ബെഡ് വിത്ത് ആക്ടിങ്’ എന്ന പാക്കേജ് സ്ത്രീകള്‍ക്കായി നിലവിലുണ്ടെന്ന് അവര്‍ പറഞ്ഞു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാരംഗത്തെ ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നും ഹിമ ശങ്കര്‍ പറഞ്ഞു. ‘സര്‍വോപരി പാലാക്കാരന്‍’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളത്തു പ്രതികരിക്കുകയായിരുന്നു അവര്‍.

സിനിമയിലെ ‘പാക്കേജ്’ സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോട് ചോദിച്ചു. ‘അഭിനയിക്കാന്‍ കിടക്കയും പങ്കിടണം’ എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നുപേരോട് പറ്റില്ല എന്നു പറഞ്ഞു. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യമില്ല. ആണ്‍കോയ്മാ മനോഭാവം മലയാള സിനിമയില്‍ കൂടുതലാണ്. സ്ത്രീകള്‍ തുറന്നുപറയണമെന്ന് എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. അഭിപ്രായം പറയുന്ന സ്ത്രീകളെ പഴിപറയുന്നതും ഇതേ സമൂഹമാണെന്നും ഹിമ ശങ്കര്‍ പറഞ്ഞു.

തന്റെ ജീവിതത്തിലുണ്ടായ ചില യഥാര്‍ഥ സംഭവങ്ങളാണ് സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രമെന്നും അവര്‍ പറഞ്ഞു. പകലും രാത്രിയും ഗ്രാമങ്ങളും നഗരങ്ങളും പെണ്ണിന് സുരക്ഷിതമല്ലാത്തതാകുന്ന പുതിയ കാലമാണ് സിനിമയില്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ വേണുഗോപന്‍ പറഞ്ഞു.

hima1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top