Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

അരിസോണയില്‍ “സംസ്കൃതി 2017” ഫാഷന്‍ ഷോ ആഗസ്റ്റ് 19 ന്

August 11, 2017 , മനു നായര്‍

IMG_0002-1അരിസോണ: അരിസോണയിലെ പ്രവാസികള്‍ക്ക് നവ്യാനുഭവവുമായി “സംസ്കൃതി 2017” ഫാഷന്‍ ഷോ ആഗഗസ്റ്റ് 19 ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറും. കെ.എച്.എ.യുടെ ഓണാഘോഷപരിപാടിയുടെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ വസ്ത്രങ്ങള്‍ നിറത്തിലും അതിന്റെ ചാരുതയിലും വളരെ പ്രസിദ്ധമാണ്. സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ദേശത്തും വ്യത്യസ്ത തരം വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അന്തസത്ത ഉള്‍കൊണ്ടുകൊണ്ടാണ് ഈ ഫാഷന്‍ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ഫാഷന്‍ ഷോയുടെ പ്രധാന അണിയറ പ്രവര്‍ത്തകയായ ജിന്‍സി ഡിന്‍സ് (ആയുര്‍ വില്ല) അറിയിച്ചു.

പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷന്‍ സങ്കല്പങ്ങളും സമന്വയിപ്പിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിനു ദൃശ്യഭംഗിയേകാനായി പഴയ വിളക്കുകള്‍, മണ്‍കലം, പാത്രങ്ങള്‍, ആഭരണങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഏകദേശം ഇരുപത്തഞ്ചിലധികം അംഗങ്ങള്‍ പങ്കെടുക്കുന്ന ഈ ഫാഷന്‍ ഷോ കാണികള്‍ക്ക് ഒരു ദൃശ്യവിസ്മയമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

IMG_0002

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top