Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

അമേരിക്കയും ഉത്തരകൊറിയയും പോര്‍‌വിളികളോടെ നേര്‍ക്കു നേര്‍; അമേരിക്കന്‍ സൈന്യം ആക്രമണത്തിന് തയ്യാറായെന്ന് ട്രം‌പ്; അമേരിക്കക്കെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് കിം ജോങ് ഉന്‍

August 12, 2017 , .

north-korea-kim-jong-un-donald-trump-nuclear-threat-uss-john-c-stennis-584269വാഷിംഗ്ടണ്‍: പരസ്പരം പോര്‍വിളി ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയ ഭരണകൂടവും. യുഎസ് സൈന്യം ആക്രമണത്തിനു സജ്ജമായെന്നാണ് ഇന്നലെ ട്രംപ് മുന്നറിയിപ്പു നല്‍കിയത്. കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണു ട്രംപ് നയിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

സൈനികപ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാല്‍. കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷയെന്നാണ് ന്യൂജഴ്‌സിയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ് അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ രൂക്ഷ പ്രതികരണം. നയതന്ത്ര മാര്‍ഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണു വഴിയെങ്കില്‍ അതിനു സന്നദ്ധമാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് വ്യക്തമാക്കി. അമേരിക്കയ്‌ക്കെതിരെ ഉത്തര കൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്നാണ് ഇന്നലെ ചൈന സര്‍ക്കാര്‍ പത്രം മുഖപ്രസംഗമെഴുതിയത്.

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഇരുരാജ്യങ്ങളോടും ചൈന അഭ്യര്‍ഥിച്ചു. യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകള്‍ ഈ മാസം മധ്യത്തോടെ സജ്ജമാകുമെന്നാണ് കഴിഞ്ഞദിവസം ഉത്തര കൊറിയയുടെ വാര്‍ത്താഏജന്‍സി അറിയിച്ചത്.’ഗുവാമില്‍ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമില്‍ കൈ വച്ചാല്‍, മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’-ന്യൂ ജഴ്‌സിയില്‍ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top