Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

ബങ്കാസി യു എസ് കോണ്‍സുലേറ്റ് അക്രമണം, ജഡ്ജി അമിത് മേത്ത ഹില്ലരിക്കെതിരെ അന്വേഷണം തുടരാന്‍ ഉത്തരവിട്ടു

August 12, 2017 , പി.പി. ചെറിയാന്‍

hiley,judgeവാഷിംഗ്ടണ്‍ ഡി സി: 2012 ബങ്കാസി യു എസ് കോണ്‍സുലേറ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ യു എസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ മരിച്ച സംഭവത്തില്‍ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി ക്ലിന്റന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരണമെന്ന് സി സി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അമിത് മേത്ത ആഗസ്റ്റ് 8 ന് ഉത്തരവിട്ടു.

ഹില്ലരി ക്ലിന്റനും കൊല്ലപ്പെട്ട യു എസ് അംബാസിഡറും തമ്മില്‍ നടത്തിയ ഇ-മെയിലുകളെക്കുറിച്ചുള്ള ശരിയായ രേഖകള്‍ പരിശോധിക്കുന്നതിന് ഏജന്‍സി പരാജയപ്പെട്ടതായി ജഡ്ജി മേത്ത ചൂണ്ടിക്കാട്ടി.

ഹില്ലരിയുടെ സഹായികളായ ഹുമ അബ്ദിന്‍, മുന്‍ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജേക്കബ് ബുള്ളിവാന്‍ എന്നിവരുടെ ഔദ്യോഗിക ഇ-മെയില്‍ സന്ദേശങ്ങള്‍ അന്വേഷിച്ചത് തൃപ്തികരമല്ലെന്നും ജഡ്ജി പറഞ്ഞു.

ജഡ്ജി അമിത് മേത്തയുടെ പുതിയ ഉത്തരവ് ബങ്കാസി സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നോ, അതില്‍ ഹില്ലരിയുടെ പങ്ക് എന്തായിരുന്നു എന്നും വ്യക്തമാക്കുമെന്നും കരുതപ്പെടുന്നു. ബങ്കാസി അക്രമണത്തിന്റെ അഞ്ചാം വാര്‍ഷികം സമാപിക്കുമ്പോള്‍ ഉത്തരവ് രാഷ്ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top