Flash News
ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****    201 എം.എ.സി.എഫ് ടാമ്പാ വനിതകളുടെ തിരുവാതിര സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു   ****   

എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഐ.ടി. കമ്പനിക്ക് 40,000 ഡോളര്‍ പിഴ

August 12, 2017 , പി.പി. ചെറിയാന്‍

us-visa1ന്യൂഹാംപ്ഷയര്‍: എച്ച്.വണ്‍. ബി വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ 40,000 ഡോളര്‍ പിഴയടക്കുന്നതിനും, തുടര്‍ന്ന് മൂന്നു വര്‍ഷം പ്രോബേഷന്‍ നല്‍കുന്നതിനും ഫെഡറല്‍ കോടതി ഉത്തരവിട്ടതായി
ആക്ടിംഗ് യു.എസ്. അറ്റോര്‍ണി ജോണ്‍ ജെ ഫര്‍ലെ ആഗസ്റ്റ് 10ന് അറിയിച്ചു.

മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാക്‌സ് ഐറ്റി (SAKS IT) ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രോഹിത് സക്സേന നാല്‍പത്തഞ്ച് വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമര്‍പ്പിച്ച വിസ അപേക്ഷകളിലാണ് കൃത്രിമം കണ്ടെത്തിയത്.

ഇന്റിപെന്‍ഡന്റ് കോണ്‍ട്രാക്ടര്‍ എഗ്രിമെന്റ് വ്യാജമായി സൃഷ്ടിച്ചാണ് സക്‌സേന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ശ്രമിച്ചത്. ഇതില്‍ ചില അപേക്ഷകര്‍ക്ക് എച്ച് വണ്‍ ബി വിസ അനുവദിച്ചുവെങ്കിലും, കൃത്രിമം പുറത്തുവന്നതോടെ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വിസ അപേക്ഷകളില്‍ ശരിയായ വിവരം നല്‍കിയില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നുള്ള മുന്നറിയിപ്പിന് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നത്. വിസ അപേക്ഷകള്‍ സസൂക്ഷ്മം പരിശോധിച്ചതിനു ശേഷമായിരിക്കും പൂരിപ്പിച്ചു സമര്‍പ്പിക്കേണ്ടത്.

dc-Cover-

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top