Flash News

സൗത്ത്‌വെസ്റ്റ് മാര്‍ത്തോമാ യുവജന വനിതാ വിഭാഗം ബാസ്ക്കറ്റ് ബോള്‍ മത്സരം: റെനിറ്റ എബി തോമസ്, ജയിന്‍ മാത്യു ഏറ്റവും മികച്ച കളിക്കാര്‍

August 12, 2017 , എബി മക്കപ്പുഴ

basket ball 1ഡാളസ്: 2017 ലെ സൗത്ത്‌വെസ്റ്റ് മാര്‍ത്തോമ യുവജന വിഭാഗത്തിന്റെ സ്‌പോര്‍ട്‌സ് ആഗസ്റ്റ് 4, 5 തിയ്യതികളില്‍ ഡാളസില്‍ വെച്ച് നടത്തപ്പെട്ടു. പ്രാത്ഥനയോടുകൂടി ആരംഭിച്ച ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് വളരെ വാശിയേറിയതായിരുന്നു. ഓക്‌ലഹോമ, ഹൂസ്റ്റണ്‍, ലബോക്, ഡാളസ് തുടങ്ങിയ പള്ളികള്‍ ഉള്‍പ്പെട്ട സൗത്ത്‌വെസ്റ്റ് യുവ ജന സ്‌പോര്‍ട്സ് ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷങ്ങളിലേക്കാളും മികച്ചതായിരുന്നു.

തുടക്കം മുതല്‍ ശ്രദ്ധേയമായിരുന്ന വനിതാ വിഭാഗം ബാസ്‌കറ്റ് ബോള്‍ വളരെ വാശിയേറിയതായിരുന്നു. കഴിഞ്ഞ 3 വര്‍ഷക്കാലം കൈവിട്ടു പോയ ട്രോഫി തിരികെ പിടിച്ചുകൊണ്ടായിരുന്നു ഡാളസിലെ സെന്റ് പോള്‍സ് മാത്തോമാ പള്ളിയിലെ പെണ്‍‌കുട്ടികള്‍ കാണികളെ അമ്പരിപ്പിച്ചുകൊണ്ടുള്ള പ്രകടനം കാഴ്ചവെച്ചത്. ഓക്‌ലഹോമ, കരോള്‍ട്ടണ്‍, ഹൂസ്റ്റണ്‍ ട്രിനിറ്റി, ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍, ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് തുടങ്ങിയ പള്ളികളിലെ വനിതാ വിഭാഗം ടീമുകളെ പിന്നിലാക്കികൊണ്ടായിരുന്നു ഈ നേട്ടം കൈവരിച്ചത്.

2017-ലെ ഏറ്റവും മികച്ച (വനിതാ വിഭാഗം) കളിക്കാരായി റെനിറ്റാ എബി തോമസ്, ജയിന്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു. റെനിറ്റാ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും, ജയിന്‍ സി.പി.എ ബിരുദധാരിയുമാണ്.

ആഗസ്റ്റ് 6 ഞായറാഴ്ച ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന പൊതു ചടങ്ങില്‍ വെച്ച് ട്രോഫി വിതരണം ചെയ്തു.

basket ball2basket ball3

mvp

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top