Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ആവേശത്തിരയിളക്കി പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം; ഗബ്രിയേല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ വേഗരാജാവിന്റെ കിരീടമണിഞ്ഞു

August 12, 2017

nehru-trophy-1അറുപത്തിയഞ്ചാമത് നെഹ്‌റുട്രോഫി ജലോല്‍സവത്തിന് തുടക്കമായി. പുന്നമടക്കായലില്‍ ആവേശമായി ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ അവസാനിച്ചു. അല്‍പസമയത്തിനകം മേളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. മൂന്നുമണിയോടെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരം തുടങ്ങും. 20 ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സിനു പിന്നാലെ കള്ളിവള്ളങ്ങളുടെ ഫൈനലും നടക്കും. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്.

ഗബ്രിയേല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ വേഗരാജാവ്‌

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേലിന്റെ ഇതാദ്യമായാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്.

വള്ളത്തില്‍ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകി ആരംഭിച്ച ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്.

ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. നിലവിലെ ജേതാക്കളായിരുന്ന കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ തന്നെ ഗബ്രിയേല്‍ വിജയം കരസ്ഥമാക്കിയത്.

അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top