Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

വ്യോമയാന പാതയിലെ വിലക്ക് നീക്കണമെന്ന ഖത്തറിന്റെ ആവശ്യത്തില്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഇടപെടില്ലെന്ന്; നാല് അറബ് രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ഭിന്നതയാണെന്നും മറ്റു വേദികളില്‍ പ്രശ്നം പരിഹരിക്കണമെന്നും നിര്‍ദ്ദേശം

August 12, 2017

qatar ariways cancell journey of drunkard ministes sonവ്യോമയാന പാതയിൽ തങ്ങളുടെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്പിൻവലിക്കാൻ ഇടപെടണമെന്ന ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളിയതായി റിപ്പോർട്ട്. ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്.

രണ്ടു മാസമായി ഖത്തർ എയർവേസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ പ്രവേശിക്കുന്നതിന് സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്ക് പരാതി നൽകിയിരുന്നു. തങ്ങൾക്ക് അനുകൂലമായി സംഘടന തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നു ഖത്തർ. അടച്ചിട്ട വ്യോമപാത തുറന്നു കൊടുക്കാൻ നാലു രാജ്യങ്ങളും ഒരുങ്ങുന്നതായും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ കാനഡ മോൺട്രിയാലിലെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഖത്തറും മറ്റ് നാലു രാജ്യങ്ങളുമായുള്ളത് രാഷ്ട്രീയ ഭിന്നതയാണെന്നും അതുകൊണ്ടു തന്നെ മറ്റ് അന്താരാഷ്ട്ര വേദികളിലാണ് പ്രശ്നം ഉന്നയിക്കേണ്ടതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.

ഗൾഫ് പ്രതിസന്ധിയെ അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കത്തെ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ലെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഘടനക്ക് നൽകിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു. അതിനിടെ, അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതിനിധി സംഘം നടത്തിയ മധ്യസ്ഥ നീക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. തീവ്രവാദ വിരുദ്ധ നിലപാടിലേക്ക് ഖത്തർ വരികയും അനുരഞ്ജന കരാർ നടപ്പാക്കാൻ വ്യക്തമായ സംവിധാനം ഉണ്ടാവുകയും വേണമെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്. സെപ്തംബർ ആറിന് കുവൈത്ത് അമീർ വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തുന്ന ചർച്ചയോടെ പ്രതിസന്ധിക്ക് അയവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top