Flash News

ദിലീപിന്റെ സ്വാധീനം കൊണ്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു നടിയും രംഗത്ത്

August 12, 2017

lakshmi-ramaദിലീപിന്റെ സ്വാധീനം കൊണ്ട് സിനിമയില്‍ അവസരം നഷ്ടമായവര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ്. ആ ലിസ്റ്റിലെ പുതിയ അഭിനേത്രിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച അതേ നടി. എട്ടുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് നായകന്‍ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്‍. ഒഴിവാക്കിയ വിവരം അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കല്‍ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ പലപ്രാവശ്യം സ്വയം ചോദിച്ചു: ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷമാണ് ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചത്: അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.

”ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിച്ചു.

കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദര്‍ഭമാണത്. പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ് മലയാളത്തിലെ തന്റെ ആദ്യ ഹിറ്റില്‍. ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിന്‍ പോളിയുള്‍പ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേര്‍ളി എന്ന കഥാപാത്രമായി അതിഗംഭീരമായ അഭിനയമാണ് ലക്ഷ്മി കാഴ്ചവച്ചത്. ചിത്രം കണ്ടവരെല്ലാം ചോദിച്ചിരുന്നു: ആ നടി ആരാണ്? നന്നായിട്ടുണ്ട് എന്നെല്ലാം.”

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top