Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

പേപാല്‍ സ്വിഫ്റ്റിനെ സ്വന്തമാക്കുന്നു

August 12, 2017

paypal-getty-imagesഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍. ഈ വര്‍ഷം അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് പേപാല്‍ അറിയിച്ചു. ചെറുകിട ബിസിനസുകാരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിതെന്നും പേപാല്‍ വ്യക്തമാക്കി.

അമേരിക്കന്‍ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാ ദാതാവാണ് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍. വായ്പ, മുന്‍കൂര്‍ ധനസഹായം എന്നീ രീതികളില്‍ ഇതുവരെ അമേരിക്കയിലെ 20,000 സ്ഥാപനങ്ങള്‍ക്ക് സ്വിഫ്റ്റ് ഫിനാന്‍ഷ്യല്‍ പണം നല്‍കിയിട്ടുണ്ട്.

ലോകവ്യാപകമായി ഇ-കൊമേഴ്‌സ് സൗകര്യമൊരുക്കി പണമിടപാടുകളില്‍ മദ്ധ്യസ്ഥ സേവനം നടത്തുന്ന കമ്പനിയാണ് പേപാല്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസാണ് ഇതിന്റെ ആസ്ഥാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top