Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

ഗോരഖ് പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികളുടെ കൂട്ട മരണം; പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

August 12, 2017

9f2aa1b289234aeea69f2e1c7d0aa194_18ഗോരഖ്പുർ : ഉത്തർ പ്രദേശിലെ ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. സംഭവവികാസങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരുമായും കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തര സമ്പർക്കത്തിലെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ദുരന്തമുണ്ടായ ഗോരഖ്പുർ സന്ദർശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചു.

സംഭവുമാ‍യി ബന്ധപ്പെട്ട് ഗോരഖ്‌പുർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സസ്പെൻ‌ഡ് ചെയ്തിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ഠണ്ഡനാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുരിലെ ഏറ്റവും വലിയ ആശുപത്രിയായ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ അന്വഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിനൊപ്പമാണ് മുഖ്യമന്ത്രി ദുരന്തം സംഭവിച്ച ആശുപത്രി സന്ദർശിച്ചത്.

യോഗി ആദിത്യനാഥിന്‍റെ ലോക്സഭാമണ്ഡലമാണ് ഗൊരഖ്പുർ. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. യുപിയിലെ കുട്ടികളിലെ മസ്തിഷ്കവീക്കം തടയാനുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ആശുപത്രിയിൽ 63 കുട്ടികളാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 32 കുട്ടികൾ മരണത്തിന് കീഴടങ്ങി. ഇതിൽ നവജാത ശിശുക്കളും ഉൾപ്പെടും. 17 കുട്ടികൾ നവജാതശിശു വാർഡിലും അഞ്ചു പേർ മസ്തിഷ്കവീക്കം ബാധിച്ച രോഗികളുടെ വാർഡിലും എട്ടു പേർ ജനറൽ വാ ർഡിലുമാണു മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണു കമ്പനി ഓക്സിജൻ നല്കുന്നതു നിർത്തിവച്ചത്. 66 ലക്ഷം രൂപ കുടിശികയുണ്ടെന്നതിന്‍റെ പേരിലായിരുന്നു കമ്പനിയുടെ നടപടി. ഓക്സിജൻ വിതരണം നിർത്തിവയ്ക്കുമെന്നു കമ്പനി അറിയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. മസ്തിഷ്കവീക്കം ചികിത്സയ്ക്കു പേരുകേട്ടതാണു ബിആർഡി ആശുപത്രി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top