Flash News
ഒഹായോയില്‍ ജഡ്ജിയെ വെടിവെച്ച അക്രമിയെ ജഡ്ജിയും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് വെടിവെച്ചു; അക്രമി കൊല്ലപ്പെട്ടു   ****    ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്ന പാക്കിസ്ഥാനുമായി സൈനിക സഹകരണം അസാധ്യമാണെന്ന് ഡോണാള്‍ഡ് ട്രം‌പ്   ****    ബിജെപിയുടെ ‘ഭിന്നിപ്പിച്ച് സ്വന്തമാക്കുക’ എന്ന പിളര്‍പ്പിന്റെ രാഷ്ട്രീയ തന്ത്രം തമിഴ്‌നാട്ടില്‍ വിജയം കണ്ടു; അടുത്തത് കേരളത്തിലും തെലങ്കാനയിലും   ****    നിവിന്‍ പോളിയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയ ‘നാന’യ്ക്ക് ശ്യാമപ്രസാദിന്റെ ചുട്ട മറുപടി; അതെല്ലാം മാധ്യമ കുത്തിത്തിരിപ്പ് തന്ത്രമെന്ന്   ****    ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 9 ശനിയാഴ്ച   ****   

അഞ്ച് ഹ്രസ്വചിത്രങ്ങളേയും അഞ്ച് നായികമാരേയും കോര്‍ത്തിണക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോയുടെ ടീസര്‍ പുറത്തിറങ്ങി

August 12, 2017

Aan-Augustine-to-be-a-part-of-Dulquar-Salman-movie-Solo.ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോ പുതിയ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാര്‍ ആണ്. നേരത്തെ സിനിമയുടെ മറ്റൊരു ടീസര്‍ പുറത്തിറങ്ങിയിരുന്നു.

അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോലോ. ഇതില്‍ സോലോ വേള്‍ഡ് ഓഫ് രുദ്ര എന്ന കഥയുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് താരം ഡിനോ മോറിയ, നാസര്‍, ദീപ്തി സതി തുടങ്ങിയവരെ തമിഴ് ടീസറില്‍ കാണാം.

thumb-29

കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top